ബാറ്ററായും നായകനായും തിളങ്ങി സഞ്ജു, ന്യൂസീലന്‍ഡിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ എ


ഇന്ത്യ എ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് എ ടീം 38.3 ഓവറില്‍ 178 റണ്‍സ് ഓള്‍ ഔട്ടായി

സഞ്ജു സാംസൺ | Photo: PTI

ചെന്നൈ: നായകനായി മുന്നില്‍ നിന്ന് നയിച്ചു, ടോപ് സ്‌കോററായി ടീമിന് മികച്ച ടോട്ടല്‍ സമ്മാനിച്ചു, സഞ്ജു സാംസണിന്റെ ഓള്‍റൗണ്ട് മികവില്‍ ന്യൂസീലന്‍ഡ് എ ടീമിനെതിരായ മൂന്നാം ഏകദിന മത്സരത്തിലും ഇന്ത്യ എ യ്ക്ക് വിജയം. 106 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ എ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസീലന്‍ഡ് എ ടീം 38.3 ഓവറില്‍ 178 റണ്‍സ് ഓള്‍ ഔട്ടായി.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നേരത്തേ പരമ്പര നേടിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനായി സ്ഥാനമേറ്റ ആദ്യപരമ്പര തന്നെ തൂത്തുവാരിക്കൊണ്ട് സഞ്ജു സാംസണ്‍ വരവറിയിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ എ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന്റെ മികവില്‍ 284 റണ്‍സെടുത്തു. സഞ്ജു 68 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 54 റണ്‍സെടുത്തു. 33 പന്തുകളില്‍ നിന്ന് 51 റണ്‍സെടുത്ത ശാര്‍ദൂല്‍ ഠാക്കൂറും 62 പന്തുകളില്‍ നിന്ന് 50 റണ്‍സ് നേടിയ തിലക് വര്‍മയും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. 49.3 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടാകുകയായിരുന്നു.

ന്യൂസീലന്‍ഡ് എ ടീമിനുവേണ്ടി ജോക്കബ് ടര്‍ഫി, മാത്യു ഫിഷര്‍, മിഷേല്‍ റിപ്പണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജോ വാക്കറും രചിന്‍ രവീന്ദ്രയും ഒരോ വിക്കറ്റ് സ്വന്തമാക്കി.

ആശ്വാസവിജയം തേടി 285 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിനായി ഓപ്പണര്‍ ഡെയ്ന്‍ ക്ലീവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. താരം 89 പന്തുകളില്‍ നിന്ന് 83 റണ്‍സെടുത്തു. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും വേണ്ടവിധത്തില്‍ തിളങ്ങാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രാജ് ബാവ 5.4 ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവും രാഹുല്‍ ചാഹറും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ രാഹുല്‍ ത്രിപാഠി, ഋഷി ധവാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Content Highlights: sanju samson, india a vs new zealand a, captain sanju, sanju samson batting, sanju, sanju captain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented