Photo: twitter.com
മുംബൈ: സഞ്ജു സാംസണ് ശ്രീലങ്കയ്ക്കെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ ചൊവ്വാഴ്ച നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് കാരണം. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മത്സരത്തിനു പിന്നാലെ സ്കാനിങ്ങിന് വിധേയനായ സഞ്ജു ഇതിന്റെ ഫലം ലഭിക്കാന്‍ മുംബൈയില്‍ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഞ്ജു കളിച്ചില്ലെങ്കില്‍ രാഹുല്‍ ത്രിപാഠിക്ക് അവസരം ലഭിച്ചേക്കും. പുണെയിലാണ് പരമ്പരയിലെ രണ്ടാം മത്സരം.
നേരത്തെ പരമ്പരയിലെ ആദ്യമത്സരത്തില്‍ ആറുപന്തില്‍ അഞ്ചുറണ്‍സ് മാത്രം നേടി പുറത്തായ സഞ്ജുവിന്റെ ഷോട്ട് തിരഞ്ഞെടുപ്പിനെതിരേ മുന്‍താരം സുനില്‍ ഗാവസ്കര്‍
രംഗത്തെത്തിയിരുന്നു. സഞ്ജു മികച്ച താരമാണെന്നും നല്ല പ്രതിഭയുണ്ടെന്നും പറഞ്ഞ ഗാവസ്കര്‍ ചിലപ്പോഴൊക്കെ ഷോട്ട് തിരഞ്ഞെടുപ്പ് പാളുന്നത് താരത്തിന്റെ വിലയിടിക്കുന്നുണ്ടെന്നും സഞ്ജു നിരാശപ്പെടുത്തിയ മറ്റൊരു സന്ദര്‍ഭം കൂടി കഴിഞ്ഞുപോയിരിക്കുന്നുവെന്നും പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ഗാവസ്കറിന്റെ കുറ്റപ്പെടുത്തല്‍.
Content Highlights: Sanju Samson Unlikely For Second T20 Due To injury
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..