കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. 

സഞ്ജുവിന് പകരം ഇഷാന്‍ കിഷനാണ് അവസരം ലഭിച്ചത്. എന്നാല്‍ പരിക്ക് കാരണമാണ് സഞ്ജുവിന് അവസരം ലഭിക്കാതിരുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പരിശീലനത്തിനിടെ സഞ്ജുവിന്റെ കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്കേല്‍ക്കുകയായിരുന്നു. താരത്തിന്റെ പരിക്ക് ബി.സി.സി.ഐ മെഡിക്കല്‍ സംഘം പരിശോധിച്ച് വരികയാണെന്ന് ബി.സി.സി.ഐയുടെ മീഡിയ ടീം അറിയിച്ചു.

Content Highlights: Sanju Samson Out Of First ODI due to knee Ligament Injury