രണ്ടാം ഏകദിനത്തിലും വിജയം, പരമ്പര നേടിക്കൊണ്ട് വരവറിയിച്ച് ക്യാപ്റ്റന്‍ സഞ്ജു


77 റണ്‍സെടുത്ത പൃഥ്വി ഷായും 37 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍

സഞ്ജു സാംസൺ | Photo: PTI

ചെന്നൈ: ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഇന്ത്യ എ ടീമിന്റെ നായകനായി സ്ഥാനമേറ്റ ആദ്യ പരമ്പര നേടിക്കൊണ്ട് സഞ്ജു വരവറിയിച്ചു. രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

ന്യൂസീലന്‍ഡ് എ ടീം ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 34 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 77 റണ്‍സെടുത്ത പൃഥ്വി ഷായും 37 റണ്‍സ് നേടിയ നായകന്‍ സഞ്ജു സാംസണുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് 47 ഓവറില്‍ 219 റണ്‍സിന് ഓള്‍ ഔട്ടായി. 72 റണ്‍സെടുത്ത ജോ കാര്‍ട്ടറുടെയും 61 റണ്‍സ് നേടിയ ഓപ്പണര്‍ രചിന്‍ രവീന്ദ്രയുടെയും മികവിലാണ് ന്യൂസീലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നര്‍ കുല്‍ദീപ് യാദവ് 10 ഓവറില്‍ 51 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റെടുത്തു. കുല്‍ദീപ് ഹാട്രിക്ക് നേടി. രാഹുല്‍ ചാഹറും ഋഷി ധവാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉമ്രാന്‍ മാലിക്കും രാജ് ബാവയും ഓരോ വിക്കറ്റ് വീതം നേടി.

220 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ പൃഥ്വി ഷാ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 48 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 77 റണ്‍സാണ് താരം അടിച്ചെടുത്തത്. നാലാമനായി ഇറങ്ങിയ സഞ്ജു 35 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 37 റണ്‍സെടുത്തു. 25 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ശാര്‍ദൂല്‍ ഠാക്കൂറാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 22 റണ്‍സുമായി ഋഷി ധവാനും പുറത്താവാതെ നിന്നു.

ന്യൂസീലന്‍ഡിനുവേണ്ടി ലോഗന്‍ വാന്‍ ബീക്ക് മൂന്ന് വിക്കറ്റും ജേക്കബ് ഡഫി രണ്ട് വിക്കറ്റും നേടി.

Content Highlights: sanju samson, india a vs new zealand s, india a captain sanju, ind vs nz, cricket news, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


photo: Getty Images

1 min

വീണ്ടും ഗോളടിച്ച് മെസ്സി; ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം

Dec 10, 2022

Most Commented