ഇന്ന് ക്യാപ്റ്റന്‍ സഞ്ജുവിന്റെ കളി കാണാം, ഇന്ത്യ എ ന്യൂസീലന്‍ഡ് എ യെ നേരിടും


മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനയച്ചു. 

Sanju Samson plays a shot during the 2nd T20 cricket match between India and Ireland, at Malahide Cricket Club Ground, in Malahide, Ireland | Photo: PTI

ചെന്നൈ: ഇന്ത്യ എ ടീമിന്റെ നായകനായി മലയാളിതാരം സഞ്ജു സാംസണ്‍ ഇന്ന് കളിക്കാനിറങ്ങുന്നു. സഞ്ജു നയിക്കുന്ന ഇന്ത്യ എ ടീം ന്യൂസീലന്‍ഡ് എ ടീമുമായി കൊമ്പുകോര്‍ക്കും.

സഞ്ജുവിന്റെ നേതൃത്വത്തില്‍ മികച്ച ടീമാണ് ന്യൂസീലന്‍ഡിനെതിരേ കളിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനയച്ചു.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തുന്നത് വെല്ലുവിളിയാണെന്ന് സഞ്ജു പറഞ്ഞു.

'മത്സരിക്കാന്‍ ഒരുപിടി താരങ്ങളുണ്ട്. ടീമിലെത്തിയാലും ഇല്ലെങ്കിലും സ്വന്തം കളിയുടെ നിലവാരം കാത്തുസൂക്ഷിക്കുകയാണ് പ്രധാനം'- സഞ്ജു പറഞ്ഞു

'കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ തന്റെ കളിയിലെ മാനങ്ങള്‍ മാറിയിട്ടുണ്ട്. ഓപ്പണര്‍ എന്നോ ഫിനിഷര്‍ എന്നോ, ബാറ്റിങ് ഓര്‍ഡറിലെ ഏതുസ്ഥാനത്തും കളിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ഇന്ത്യ എ ടീമിന്റെ മത്സരങ്ങള്‍ പ്രധാനമാണ്. അന്താരാഷ്ട്ര മത്സരങ്ങളും എ ടീം മത്സരങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ല. കിട്ടിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട് '-സഞ്ജു കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എ ടീം: സഞ്ജു സാംസണ്‍ (നായകന്‍), പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്‌വാദ്, രാഹുല്‍ ത്രിപാഠി, രജത് പട്ടിദാര്‍, ഷഹബാസ് അഹമ്മദ്, ഋഷി ധവാന്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് സെന്‍

Content Highlights: sanju samson, india a vs new zealand a, indian a cricket team captain sanju samson, sanju captaincy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented