സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയ്ക്ക് പുതിയ സഹനായകന്‍, സഞ്ജുവിന് നറുക്ക് വീഴുമോ?


സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്.

സഞ്ജു സാംസൺ | ഫോട്ടോ: എസ് ശ്രീകേഷ്, മാതൃഭൂമി

ന്യൂഡല്‍ഹി: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പുതിയ സഹനായകനെ തേടുന്നു. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ മിക്കവരും പുതുമുഖങ്ങളാണ്. ഹാര്‍ദിക് പാണ്ഡ്യ ടീമിലില്ലാത്തതോടെ സഹനായകസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

മലയാളി താരം സഞ്ജു സാംസണെ സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യയുടെ സഹനായകനായി പരിഗണിക്കാന്‍ സാധ്യതയുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. സഞ്ജുവാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനെന്ന് ആരാധകരൊന്നടങ്കം പറയുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ചിരുന്നു. സഞ്ജുവിനോളം അനുഭവസമ്പത്ത് നായകനായി ടീമിലെ മറ്റൊരു താരത്തിനുമില്ല. ഇഷാന്‍ കിഷനും സഞ്ജുവുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. അതില്‍ സഞ്ജുവിനായിരിക്കും അവസരം ലഭിക്കുക.

ഓഗസ്റ്റ് 18, 20, 22 തീയതികളിലായാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരേ ഏകദിനപരമ്പര കളിക്കുന്നത്. സഞ്ജുവിന് പുറമേ അക്ഷര്‍ പട്ടേലും ശാര്‍ദൂല്‍ ഠാക്കൂറും സഹനായകനാകാന്‍ സാധ്യതയുള്ള താരങ്ങളാണ്.

സിംബാബ്‌വേയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ, ദീപക് ചാഹര്‍.

Content Highlights: sanju samson, india vs zimbabwe, sanju vice captain, sanju samson indian cricket, ind vs zim

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented