ലങ്കയ്‌ക്കെതിരേ സഞ്ജു സാംസൺ ഔട്ടായപ്പോൾ Photo: Videograb
പുണെ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീമില്‍ വീണ്ടും കളിച്ചത്. 2015-ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20യ്ക്ക് ശേഷം സഞ്ജു ഇന്ത്യന്‍ ജഴ്‌സിയില്‍ കളിക്കുന്ന ആദ്യ മത്സരം. ശ്രീലങ്കയ്‌ക്കെതിരേ മൂന്നാമനായി ക്രീസിലിറങ്ങി ആദ്യ പന്തില്‍ സിക്‌സ് അടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം പന്തില്‍ പുറത്തായി.
ഈ മത്സരത്തില്‍ ഒരു റെക്കോഡും മലയാളി താരം സ്വന്തം പേരിലെഴുതി. പക്ഷേ അത് അത്ര നല്ല റെക്കോഡല്ല. രണ്ടു മത്സരങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ട്വന്റി-20കളില്‍ പരിഗണിക്കാതിരുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സഞ്ജുവിന്റെ പേരിലായത്.
2015-ല്‍ നിന്ന് 2019 വരെയുള്ള കാത്തിരിപ്പിനിടയില്‍ സഞ്ജുവിന് നഷ്ടമായത് 73 ട്വന്റി-20 മത്സരങ്ങളാണ്. നേരത്ത ഉമേഷ് യാദവിന്റെ പേരിലായിരുന്നു റെക്കോഡ്. രണ്ടു മത്സരങ്ങള്‍ക്കിടയില്‍ 65 ട്വന്റി-20കളിലാണ് ഉമേഷിനെ പരിഗണിക്കാതിരുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഇംഗ്ലണ്ടിന്റെ ജോ ഡെന്‍ലിയാണ് ഒന്നാം സ്ഥാനത്ത്. 79 ട്വന്റി-20കളാണ് ഡെന്‍ലിക്ക് നഷ്ടമായത്. ലിയാം പ്ലങ്കറ്റ് 74 ട്വന്റി-20കളുമായി രണ്ടാം സ്ഥാനത്തും സഞ്ജു സാംസണ്‍ മൂന്നാമതുമാണ്. ശ്രീലങ്കയുടെ മഹേല ഉദാവതെയും സഞ്ജുവിനൊപ്പമുണ്ട്.
Content Highlights: Sanju Samson included in India XI adds unwanted record to his name
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..