ആ രണ്ട് പന്തുകള്‍! തോല്‍വിയെക്കുറിച്ച് സഞ്ജുവിന്റെ വാക്കുകള്‍, താരത്തെ വാഴ്ത്തി ആരാധകര്‍


മത്സരശേഷം സഞ്ജുവിനെ അഭിനന്ദിക്കുന്ന ഷംസി | Photo: AFP

ലഖ്‌നൗ: വലിയ തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യന്‍ ടീമിന് ഏറെ നേരം പ്രതീക്ഷയുടെ നാളങ്ങള്‍ സമ്മാനിച്ചാണ് സഞ്ജു സാംസണ്‍ ക്രീസ് വിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ആരാധകര്‍ക്ക് നിരാശയില്ല. കാരണം സഞ്ജു സാംസണ്‍ എന്ന പോരാളിയുടെ അത്ഭുതകരമായ ബാറ്റിങ് കണ്ട് അവരേവരും ആവേശത്തോടെ നില്‍ക്കുകയാണ്. ആ ആവേശം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

ദക്ഷിണാഫ്രിക്ക 40 ഓവറില്‍ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒട്ടും ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. വെറും 51 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നിലം പൊത്തി. ഈ ഘട്ടത്തിലാണ് സഞ്ജു ക്രീസിലെത്തുന്നത്. വിജയം വിദൂരസാധ്യതപോലുമല്ലാത്ത സാഹചര്യത്തില്‍ ക്രീസിലെത്തിയ സഞ്ജു ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. അഞ്ചാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഞ്്ജു വലിയ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റി. എന്നാല്‍ ശ്രേയസ്സിന്റെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യ പതറിയെന്ന് തോന്നിച്ചു.

എന്നാല്‍ ശാര്‍ദൂല്‍ ഠാക്കൂറിനെ കൂട്ടുപിടിച്ച് സഞ്ജു നേടിയത് 93 റണ്‍സാണ്. അവസാന ഓവറില്‍ അപ്രാപ്യമെന്ന് തോന്നിയ വിജയലക്ഷ്യത്തെ സഞ്ജു എത്തിപിടിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനം വീണുപോയി. പക്ഷേ 63 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 86 റണ്‍സെടുത്താണ് മലയാളി താരം അപരാജിതനായി നിന്നത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഒന്‍പത് റണ്‍സിന് വിജയിച്ചെങ്കിലും ആരാധകരുടെ മനം കവര്‍ന്ന് സഞ്ജു ഹീറോയായി.

മത്സരശേഷം അവസാന ഓവറില്‍ നഷ്ടപ്പെട്ട രണ്ട് പന്തുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു ' രണ്ട് പന്തുകള്‍ കൃത്യമായി കണക്റ്റ് ചെയ്യാനായില്ല. അടുത്ത തവണ ഞാന്‍ അത് മെച്ചപ്പെടുത്തും. പക്ഷേ എന്റെ സംഭാവനയില്‍ ഞാന്‍ സംതൃപ്തനാണ്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. ഷംസി നന്നായി റണ്‍സ് വഴങ്ങിയതോടെ അദ്ദേഹത്തെയാണ് ഞങ്ങള്‍ ലക്ഷ്യം വെച്ചത്. അദ്ദേഹം തന്നെ അവസാന ഓവര്‍ ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. വിജയലക്ഷ്യം 24 റണ്‍സ് ആയിരുന്നെങ്കില്‍ നാല് സിക്‌സ് നേടി എനിക്ക് കളിജയിപ്പിക്കാമായിരുന്നു. ഇന്ത്യന്‍ ടീമില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും പോരായ്മകളുണ്ട്. അത് പരിഹരിക്കാനാണ് ഞങ്ങളുടെ ശ്രമം'- സഞ്ജു പറഞ്ഞു.

സഞ്ജുവിനെ പുകഴ്ത്തി നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സ്ഥാനമുറപ്പിച്ചെന്നും ഋഷഭ് പന്തിന് പകരം സഞ്ജുവിന് അവസരം കൊടുക്കണമെന്നും ആരാധകര്‍ പറയുന്നു. സഞ്ജുവിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തുടങ്ങിയ ഐ.പി.എല്‍ ടീമുകളും രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: sanju samson, sanju samson vs south africa, india vs south africa, sanju vs south africa, sanju shot


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented