ശ്രേയസും പന്തും പതറുന്നു; സഞ്ജുവിന് അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍


ഏകദിനത്തില്‍ മികച്ച ഫോമില്‍ കളിച്ച ശ്രേയസിന്‌ ട്വന്റി 20യില്‍ നിലയുറപ്പിക്കാനായിട്ടില്ല.

Photo: AP

ബാസെറ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ പാടുപെടുന്ന ശ്രേയസ്
അയ്യരെയും ഋഷഭ് പന്തിനെയും ട്രോളി ആരാധകര്‍. ഇരുവരെയും ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കി മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കണമെന്നാണ് ആരാധകരുടെ അഭിപ്രായം.

സഞ്ജുവിനും ദീപക് ഹൂഡയ്ക്കും അവസരം നല്‍കണമെന്ന് പറഞ്ഞ് നിരവധി ആരാധകരാണ് മത്സരശേഷം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സഞ്ജുവും ഹൂഡയും ടീമിലുണ്ടെങ്കിലും ആദ്യ രണ്ട് മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ല.

ഏകദിനത്തില്‍ മികച്ച ഫോമില്‍ കളിച്ച ശ്രേയസിന്‌ ട്വന്റി 20യില്‍ നിലയുറപ്പിക്കാനായിട്ടില്ല. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ശ്രേയസ്‌ രണ്ടാം മത്സരത്തില്‍ വെറും 10 റണ്‍സ് മാത്രമാണ് നേടിയത്. മറുവശത്ത് ഋഷഭ് പന്തും ട്വന്റി 20 മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്.

ആദ്യ മത്സരത്തില്‍ വെറും 14 റണ്‍സ് മാത്രമെടുത്ത താരം രണ്ടാം മത്സരത്തില്‍ 24 റണ്‍സിന് പുറത്തായി. ട്വന്റി 20യില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും ശ്രേയസിനും പന്തിനും വീണ്ടും വീണ്ടും അവസരം കൊടുക്കുന്ന ബി.സി.സി.ഐയുടെ നടപടി ശരിയല്ലെന്നും ചിലര്‍ പറയുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ട് പോലും മലയാളി താരത്തിന് അവസരം കൊടുക്കാത്തതില്‍ ആരാധകര്‍ നിരാശയിലാണ്. ബാറ്റര്‍മാര്‍ താളം കണ്ടെത്താന്‍ മറന്നുപോയ രണ്ടാം ട്വന്റി 20യില്‍ ഇന്ത്യയെ വിന്‍ഡീസ് കീഴടക്കുകയും ചെയ്തു.

Content Highlights: sanju samson, india vs west indies, shreyas iyer, rishabh pant, cricket news, indian cricket, bcci

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented