ഈ സ്‌നേഹം എന്നെ വികാരാധീനനാക്കുന്നു, മത്സരത്തില്‍ ഇന്ത്യ വിജയിക്കും - സഞ്ജു സാംസണ്‍


തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ സമ്മാനിച്ചത്

Photo: twitter.com/IamSanjuSamson

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മത്സരം കാണാന്‍ ഇന്ത്യന്‍ എ ടീം നായകന്‍ സഞ്ജു സാംസണെത്തി. ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പര വിജയിച്ച ശേഷമാണ് സഞ്ജു ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ സമ്മാനിച്ചത്. നായകനായി സ്ഥാനമേറ്റ ആദ്യപരമ്പര തന്നെ വിജയിച്ചാണ് സഞ്ജുവിന്റെ വരവ്. ന്യൂസീലന്‍ഡിനെതിരായ പരമ്പര സഞ്ജുവും സംഘവും തൂത്തുവാരുകയായിരുന്നു. പരമ്പരയിലെ ടോപ് സ്‌കോററും സഞ്ജുവാണ്.



തിരുവനന്തപുരത്തെത്തിയപ്പോള്‍ ആരാധകരുടെ സ്‌നേഹം കണ്ട് വികാരാധീനനാകുന്നുവെന്ന് സഞ്ജു പറഞ്ഞു. ' ആരാധകരുടെ സ്‌നേഹത്തില്‍ ഞാന്‍ വികാരാധീനനാകുന്നു. ഇന്ന് നല്ല കാലാവസ്ഥയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ നന്നായി കളിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ജയിക്കട്ടെ' - സഞ്ജു പറഞ്ഞു.

ന്യൂസീലന്‍ഡ് എ ടീമിനെതിരായ പരമ്പര വിജയത്തെക്കുറിച്ചും സഞ്ജു സംസാരിച്ചു. ' ന്യൂസീലന്‍ഡ് എ മികച്ച ടീമായിരുന്നു. ചെന്നൈയിലെ കാലാവസ്ഥ വേറിട്ടൊരു അനുഭവം തന്നു. എല്ലാ താരങ്ങള്‍ക്കും കളിക്കാന്‍ അവസരം നല്‍കാനാണ് ശ്രമിച്ചത്. ടീം മാനേജ്‌മെന്റ് അക്കാര്യം നേരത്തേ അറിയിച്ചിരുന്നു. പരമ്പര നേടിയതില്‍ സന്തോഷിക്കുന്നു' സഞ്ജു കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിലിടം നേടുമോ എന്ന ചോദ്യത്തിന് നോക്കാം എന്നാണ് സഞ്ജു മറുപടി നല്‍കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. എന്നിട്ടും സഞ്ജുവിന് ജയ് വിളിച്ച് ആരാധകര്‍ തിരുവനന്തപുരത്ത് മത്സരം ഉത്സവമാക്കുകയാണ്. സഞ്ജുവിന്റെ വലിയ കട്ടൗട്ടുകള്‍ സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ടീം തിരുവന്തപുരത്തെത്തിയപ്പോള്‍ ആരാധകര്‍ സഞ്ജുവിനുവേണ്ടി ജയ് വിളിച്ചതും ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് സഞ്ജുവിന്റെ ചിത്രം മൊബൈലിലൂടെ ആരാധകര്‍ക്ക് കാണിച്ചുകൊടുത്തതുമെല്ലാം ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു.

Content Highlights: sanju samson, india vs south africa, thiruvananthapuram t20, sanju indian team, cricket news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented