കട്ടനും കായലും കൂട്ടരും, പുന്നമടക്കായലില്‍ കൂട്ടുകാരോടൊപ്പം അവധിയാഘോഷിച്ച് സഞ്ജു


കട്ടനും കായലും കൂട്ടരും എന്ന തലക്കെട്ടോടെയാണ് സഞ്ജു ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്

Photo: PTI

കോട്ടയം: അവധിക്കാലം ആഘോഷിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കൂട്ടുകാരുമൊത്ത് പുന്നമടക്കായലില്‍ ആഘോഷിക്കുന്ന സഞ്ജുവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. പുന്നമടക്കായലില്‍ തോണിയില്‍ സഞ്ചരിക്കുന്നതും ആലപ്പുഴയില്‍ ഭക്ഷണം കഴിക്കുന്നതുമെല്ലാം സഞ്ജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

'കട്ടനും കായലും കൂട്ടരും' എന്ന തലക്കെട്ടോടെയാണ് സഞ്ജു ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ യാത്രയുടെ ദൃശ്യങ്ങളാണ് സഞ്ജു ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലിടം നേടാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു ടീമില്‍ നിന്ന് പുറത്തായി. ഏഷ്യാ കപ്പിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് നിരവധി ആരാധകര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: sanju samson, sanju batting, sanju samson vacation, sanju indian team, cricket news, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented