സഞ്ജുവിന്റെ പഴയ വീടും ഗ്രൗണ്ടും പിച്ചും, ഓര്‍മകള്‍ കോര്‍ത്തിണക്കി ചാരുലത ഒരുക്കിയ വീഡിയോ വൈറല്‍


Photo: www.instagram.com/imsanjusamson

തിരുവനന്തപുരം: സഞ്ജു സാംസണ്‍ ഇന്ന് 28-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ നിറസാന്നിധ്യമായ സഞ്ജുവിന് ആശംസകള്‍ നേര്‍ന്ന് നിരവധിപേരാണ് രംഗത്തെത്തിയത്. അക്കൂട്ടത്തില്‍ സഞ്ജുവിന്റെ ഭാര്യ ചാരുലത ഒരുക്കിയ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയാണ്.

പിറന്നാള്‍ ദിനം സഞ്ജു തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. സഞ്ജു ക്രിക്കറ്റ് കളിക്കാനാരംഭിച്ച ഗ്രൗണ്ടും പണ്ട് താമസിച്ച കെട്ടിടവുമെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോയാണ് ചാരുലത പുറത്തിറക്കിയത്. ഡല്‍ഹിയില്‍ താമസിച്ചിരുന്ന സമയത്താണ് സഞ്ജു ആദ്യമായി ക്രിക്കറ്റില്‍ പിച്ചവെച്ചത്.

ചെറുപ്പത്തില്‍ കളിച്ച ഡല്‍ഹി പോലീസ് ഗ്രൗണ്ടും താമസിച്ച ക്വാര്‍ട്ടേഴ്‌സുമെല്ലാം വീഡിയോയിലുണ്ട്. ഒപ്പം കരിയറിലെ പ്രധാന ഇന്നിങ്‌സുകളുടെ രംഗങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ വീഡിയോ സ്വീകരിച്ചിരിക്കുന്നത്.

ലോകകപ്പ് സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ തൊട്ട് സഞ്ജു ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയമാണ്. സഞ്ജുവിനെപ്പോലെയുള്ള മികച്ച ബാറ്റര്‍മാരെ പുറത്തിരുത്തിയ ബി.സി.സി.ഐയുടെ നടപടിയ്‌ക്കെതിരേ പല ആരാധകരും രംഗത്തെത്തിയിരുന്നു.

Content Highlights: sanju samson, sanju samson birthday, sanju , indian cricket, charulatha sanju, sanju samson, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented