Photo: ANI
ജയ്പുര്‍: സഞ്ജു സാംസണ് നന്നായി ബാറ്റ് ചെയ്യും. വിക്കറ്റിന് പിന്നിലും താരം ഒട്ടും മോശമല്ല. എന്നാല്‍ മലയാളികളുടെ സ്വന്തം സഞ്ജു നന്നായി പന്തെറിയുമെന്ന് എത്ര പേര്‍ക്കറിയാം? അത്തരമൊരു മുഹൂര്‍ത്തത്തിന് അവസരമൊരുക്കുകയാണ് ഐ.പി.എല്‍. ടീമായ രാജസ്ഥാന് റോയല്‍സ്. ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് പന്തെറിഞ്ഞ് വൈറലായിരിക്കുകയാണ് രാജസ്ഥാന് റോയല്‍സിന്റെ നായകന് കൂടിയായ സഞ്ജു സാംസണ്.
രാജസ്ഥാന് റോയല്‍സ് തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. സഞ്ജുവിന്റെ ഓഫ് സ്പിന്‍ കണ്ട് ഇന്ത്യന്‍ ബൗളറും രാജസ്ഥാന്റെ താരവുമായി രവിചന്ദ്ര അശ്വിനോട് അഭിപ്രായം അറിയിക്കാനും ടീം ആവശ്യപ്പെടുന്നു.
സഞ്ജുവിന്റെ വലംകയ്യന്‍ ഓഫ് സ്പിന്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചു. ഒരു പ്രാദേശിക മത്സരത്തിനിടെയാണ് സഞ്ജു ബൗളറുടെ വേഷമണിഞ്ഞത്.
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ പങ്കെടുക്കുകയാണ് ഇന്ത്യന്‍ താരം. ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന് ആദ്യ ഇലവനില്‍ ഇടം നേടാനായില്ല. നാലാം ട്വന്റി 20യില്‍ സഞ്ജുവിന് ആദ്യ ഇലവനില്‍ ഇടം നേടാനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Content Highlights: sanju samson, sanju bowling, sanju cricket, sanju samson indian cricket, indian cricket team, sports
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..