മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി താരങ്ങളായ സഞ്ജു വി സാംസണും ബേസില്‍ തമ്പിയും. ഇന്ത്യയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും പുറമെ  ഓസ്‌ട്രേലിയ കൂടി ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടൂർണമെന്റും രണ്ട് ചതുര്‍ദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. പതിനഞ്ചംഗ ടീമില്‍ പാതി മലയാളിയായ ശ്രേയസ് അയ്യരും കരുണ്‍ നായരും ഇടം നേടിയിട്ടുണ്ട്. ഏകദിന ടീമിനെ മനീഷ് പാണ്ഡെയും ചതുര്‍ദിനത്തിനുള്ള ടീമിനെ കരുണ്‍ നായരും നയിക്കും. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ച ഒമ്പത് താരങ്ങളാണ് എ ടീമില്‍ ഇടംപിടിച്ചത്. 

ഐ.പി.എല്ലിലെ പ്രകടനമാണ് സഞ്ജുവിനും ബേസിലിനും എ ടീമിലേക്കുള്ള വഴി തുറന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി മികച്ച ബാറ്റിങ് പുറത്തെടുത്ത സഞ്ജു ഐ.പി.എല്‍ പത്താം സീസണിലെ ആദ്യ സെഞ്ചുറിയും നേടിയിരുന്നു. ഗുജറാത്ത് ലയണ്‍സിന്റെ ബൗളിങ്ങില്‍ തിളങ്ങിയ ബേസില്‍ എമേര്‍ജിങ് താരമെന്ന ബഹുമതിയും നേടി. 

ODI squad: Mandeep Singh, Shreyas Iyer, Sanju Samson, Manish Pandey (capt.), Deepak Hooda, Karun Nair, Krunal Pandya, Rishabh Pant (wk), Vijay Shankar, Axar Patel, Yuzvendra Chahal, Jayant Yadav, Basil Thampi, Mohammed Siraj, Shardul Thakur and Siddarth Kaul.

Test squad: Priyank Panchal, Abhinav Mukund, Shreyas Iyer, Ankit Bawne, Karun Nair (capt.), Sudip Chatterjee, Ishan Kishan (wk), Hanuma Vihari, Jayant Yadav, Shahbaz Nadeem, Navdeep Saini, Mohammed Siraj, Shardul Thakur, Aniket Choudhary and Ankit Rajpoot.