കോഴിക്കോട് ബീച്ചില്‍ സഞ്ജുവിന്റെ കുസൃതി; വീഡിയോ പങ്കുവെച്ച് ബേസില്‍ ജോസഫ്


Photo: Screengarb, instagram.com/ibasiljoseph/

കോഴിക്കോട്: കോഴിക്കോട് ബീച്ചിലിറങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ വീഡിയോ പങ്കുവെച്ച് സുഹൃത്തും സംവിധായകനുമായ ബേസില്‍ ജോസഫ്. രാത്രി കോഴിക്കോട് ബീച്ചിലെത്തിയ സഞ്ജുവിന്റെ രസകരമായ വീഡിയോയാണ് ബേസില്‍ തന്റെ ഇന്‍സ്റ്റാഗ്രാം റീലായി പങ്കുവെച്ചിരിക്കുന്നത്.

ബീച്ചില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നയാളില്‍ നിന്ന് വാങ്ങിയ കൊമ്പ് ധരിച്ച് മറ്റൊരു കളിപ്പാട്ടവും പിടിച്ച് നില്‍ക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് ബേസില്‍ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം തന്നെ ഒന്നരലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.



ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമിനെ നയിച്ച ശേഷമാണ് സഞ്ജു നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്തെത്തിയ സഞ്ജു അതിനു ശേശം പരമ്പര നടന്ന ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കോഴിക്കോട്ട് എത്തിയത്‌ എന്തിനെന്ന് വ്യക്തമല്ല.

Content Highlights: sanju samson at kozhikode beach basil joseph shares video


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented