ബി.സി.സി.ഐ വീണ്ടും പണികൊടുത്തു, സഞ്ജുവിനോട് രാജ്യം വിടാന്‍ ആരാധകര്‍


മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു ടീമില്‍ നിന്ന് പുറത്തായി.

Photo: PTI

ന്യൂഡല്‍ഹി: അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും സ്ഥാനമുറപ്പിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് ബി.സി.സി.ഐ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്.

മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു ടീമില്‍ നിന്ന് പുറത്തായി. പകരം ഋഷഭ് പന്ത് തന്നെ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാകും. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 77 റണ്‍സെടുത്ത് ഫോം തെളിയിച്ച സഞ്ജുവിനോട് സെലക്ഷന്‍ കമ്മിറ്റി ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

സമീപകാലത്തായി ട്വന്റി 20 ഫോര്‍മാറ്റില്‍ ഒട്ടും ഫോം കണ്ടെത്താത്ത ഋഷഭ് പന്തിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്ന ബി.സി.സി.ഐ എന്ത് അടിസ്ഥാനത്തിലാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത് എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. കഴിഞ്ഞ ആറ് ട്വന്റി 20 ഇന്നിങ്‌സുകളില്‍ നിന്ന് ഋഷഭ് പന്ത് നേടിയത് വെറും 56 റണ്‍സാണ്. അവസാന മത്സരത്തില്‍ സഞ്ജു നേടിയതോ 77 റണ്‍സ്. ഇത്രയും നന്നായി കളിച്ചിട്ടും സഞ്ജുവിന് ടീമിലിടം കിട്ടാത്തതില്‍ ആരാധകര്‍ അമര്‍ഷത്തിലാണ്.

സഞ്ജു ഇന്ത്യ വിട്ട് കഴിവിനെ ബഹുമാനിക്കുന്ന മറ്റേതെങ്കിലും രാജ്യത്തിനുവേണ്ടി കളിക്കണമെന്നും ആരാധകര്‍ പറയുന്നു. ലോകത്തിലെ ഏറ്റവും മോശം ക്രിക്കറ്റ് ബോര്‍ഡാണ് ബി.സി.സി.ഐ എന്നും വിമര്‍ശനമുണ്ട്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ ട്വന്റി 20യിലെ അവസാന മൂന്ന് ഇന്നിങ്‌സുകള്‍ പരിഗണിച്ചാല്‍ തന്നെ സഞ്ജുവിന്റെ പ്രതിഭ മനസ്സിലാകുമെന്ന് ആരാധകര്‍ പറയുന്നു. അവസാന മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് ഋഷഭ് പന്തിന്റെ സമ്പാദ്യം 28 റണ്‍സാണ്. കാര്‍ത്തിക് 29 റണ്‍സും ഇഷാന്‍ കിഷന്‍ 37 റണ്‍സുമാണ് നേടിയത്. എന്നാല്‍ സഞ്ജു നേടിയത് 134 റണ്‍സാണ്. ഇത് തെളിവുസഹിതം ആരാധകര്‍ നിരത്തുന്നുമുണ്ട്.

വെസറ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷന്‍, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഇടം നേടി. വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. ടീമിലിടം നേടാതെ പോയതോടെ സഞ്ജുവിന് വരാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ല.

Content Highlights: sanju samson, sanju indian team, pant vs sanju, sanju cricket, cricket news, india vs west indies

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented