റാഞ്ചി: ജന്മനാട്ടില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് വിശ്രമം അനുവദിക്കണമെന്ന് തമാശ പറഞ്ഞതിന്റെ പേരില്‍ സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരേ ആരാധക രോഷം.
ഓസ്‌ട്രേലിയക്കെതിരേ ജന്മനാടായ റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ധോനിക്ക് വിശ്രമം അനുവദിക്കുന്നതിനെ കുറിച്ചായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്. ഇത് ധോനി ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.
അടുത്ത് നടക്കാനിരിക്കുന്ന ലോകകപ്പോടെ ധോനി വിരമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് അദ്ദേഹത്തിന്റെ നാട്ടില്‍ ഒരു മത്സരം നടക്കുന്നത്. അങ്ങനെയെങ്കില്‍ സ്വന്തം നാട്ടില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ ധോനി ഇറങ്ങിയ അവസാന മത്സരമായിരിക്കും വെള്ളിയാഴ്ചത്തേത്. ഇതിനിടെയായിരുന്നു മഞ്ജരേക്കറുടെ ട്വീറ്റ്.
ഇന്ത്യയില്‍ അത്രയേറെയുള്ള ധോനി ആരാധകര്‍ ഇതുകേട്ട് വെറുതെയിരിക്കുമോ? നിങ്ങളുടെ കമന്ററിയാണ് ഒഴിവാക്കേണ്ടെതെന്നു തുടങ്ങി മഞ്ജരേക്കര്‍ക്കെതിരേ ധോനി ഫാന്‍സ് ആഞ്ഞടിച്ചു. സ്റ്റേഡിയത്തിലിരുന്ന് ധോനിയെ കാണാന്‍ ടിക്കറ്റ് കിട്ടാത്തതില്‍ വിഷമിക്കുന്ന ഒരു ആരാധകനും മഞ്ജരേക്കറുടെ ട്വീറ്റിനെതിരേ രംഗത്തെത്തിയിരുന്നു. ടീം ഇന്ത്യയ്ക്ക് ധോനി നല്‍കിയ സംഭാവനകളുടെ 10 ശതമാനം പോലുമില്ല നിങ്ങളുടേതെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.
Content Highlights: sanjay manjrekar made a ms dhoni joke on twitter