ചരിത്രമെഴുതി സാം നോര്‍ത്ത്ഈസ്റ്റ്; ലാറയ്ക്കു ശേഷം 400 റണ്‍സ് നേടുന്ന താരം


photo: Twitter/ Glamorgan Cricket

ലണ്ടന്‍: ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബ് ഗ്ലാമോര്‍ഗന്റെ ബാറ്റര്‍ സാം നോര്‍ത്ത്ഈസ്റ്റ്. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 410 റണ്‍സ് അടിച്ചെടുത്താണ് സാം നോര്‍ത്ത്ഈസ്റ്റ് പുതിയ ചരിത്രമെഴുതിയത്. ലെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലാണ് താരത്തിന്റെ അത്ഭുത പ്രകടനം.

ബ്രയാന്‍ ലാറയ്ക്ക് ശേഷം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ 400 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സാം സ്വന്തമാക്കിയത്. 1994-ല്‍ വാര്‍വിക്ഷെയറിന് വേണ്ടി ലാറ 501 റണ്‍സെടുത്തിരുന്നു. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതാണ്. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ലാറയുടെ പേരിലാണ്. 2004-ല്‍ ഇംഗ്ലണ്ടിനെതിരേ ലാറ 400 റണ്‍സ് നേടിയിരുന്നു.

മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയില്‍ ഗ്ലാമോര്‍ഗന്‍ നില്‍ക്കുമ്പോഴാണ് സാം നോര്‍ത്ത്ഈസ്റ്റ് ക്രീസിലെത്തുന്നത്. ശേഷം കോളിന്‍ ഇന്‍ഗ്രാമിനെ കൂട്ടുപിടിച്ച് ബാറ്റേന്തിയ സാം ടീം സ്‌കോര്‍ മുന്നൂറ് കടത്തി. 315-ല്‍ നില്‍ക്കേ കോളിന്‍ ഇന്‍ഗ്രാം പുറത്തായി. 236 പന്തില്‍ 139 റണ്‍സെടുത്താണ് ഇന്‍ഗ്രാം മടങ്ങിയത്.

പിന്നീട് ക്രീസിലെത്തിയ കിരണ്‍ കാള്‍സണും ബില്ലി റൂട്ടും വേഗത്തില്‍ തന്നെ കൂടാരം കയറി. ശേഷം വിക്കറ്റ് കീപ്പര്‍ ക്രിസ് കുക്കുമായി ചേര്‍ന്ന് സാം ടീമിനെ ശക്തമായ നിലയിലെത്തിച്ചു. 227 പന്തില്‍ നിന്ന് 191 റണ്‍സെടുത്ത കുക്കും 450 പന്തില്‍ നിന്ന് 410 റണ്‍സെടുത്ത സാം നോര്‍ത്ത്ഈസ്റ്റ് പുറത്താകാതെ നിന്നു. ആറാം വിക്കറ്റിലെ 461 റണ്‍സ് കൂട്ടുകെട്ട് ഗ്ലാമോര്‍ഗന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. ഇരുവരുടേയും ഗംഭീരപ്രകടനത്തിന്റെ ബലത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഗ്ലാമോര്‍ഗന്‍ 795 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു.

ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റില്‍ 400 റണ്‍സ് നേടുന്ന ഒമ്പതാമത്തെ താരമാണ് സാം. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറും ഫസ്റ്റ് ക്ലാസ് ചരിത്രത്തിലെ ഉയര്‍ന്ന ഒമ്പതാമത്തെ സ്‌കോറുമാണ് സാമിന്റേത്.

Content Highlights: Sam Northeast becomes first person since Brian Lara to score 400 plus runs in first-class cricket

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented