ഹാർദിക് പാണ്ഡ്യ | Photo: AP
ലാഹോര്‍: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്നസിനെ വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍താരം സല്മാന് ബട്ട്. ഹാര്‍ദികിന്റെ ശരീരം വളരെ ദുര്‍ബലമാണെന്നും ക്രിക്കറ്റിലെ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ മാത്രം കളിച്ചാലും അതിജീവിക്കാന്‍ കഴിയില്ലെന്നും ബട്ട് പറയുന്നു.
ശരിയായ ഭക്ഷണക്രമത്തിലൂടേയും വെയ്റ്റ് ട്രെയ്നിങ്ങിലൂടേയും മസിലുകള്‍ കൂട്ടേണ്ടതുണ്ട്. മുന്‍ പരിശീലകന് രവി ശാസ്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് നമ്മള് എല്ലാവരും കേട്ടതാണ്. കഠിനധ്വാനം ചെയ്ത് നാല് ഓവര്‍ എറിയാന്‍ പാകത്തിലേക്ക് ഹാര്‍ദിക് മാറണം എന്നായിരുന്നു ശാസ്ത്രിയുടെ കമന്റ്. അതിന് അര്‍ഥം ഇപ്പോള്‍ നാല് ഓവര്‍ പോലും എറിയാന്‍ ഹാര്‍ദികിന് കഴിയില്ല എന്നല്ലേ?-ബട്ട് ചോദിക്കുന്നു.
കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലാണ് താരം ഇന്ത്യന്‍ ജെഴ്സിയില്‍ അവസാനം കളിച്ചത്. ഫിറ്റ്നസ് ഇല്ലാതിരുന്നിട്ടും ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഫിനിഷര്‍ എന്ന നിലയില്‍ ടീമിലെത്തിയ താരത്തിന് ബാറ്റിങ്ങിലും ബൗളിങ്ങിലും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു പന്തു പോലും താരം എറിഞ്ഞിരുന്നില്ല. പരിക്കിനെ തുടര്‍ന്നായിരുന്നു ഇത്. അതില്‍ നിന്ന് ഇതുവരെ താരം മുക്തമായിട്ടില്ല. മുംബൈ ടീം നിലനിര്‍ത്തിയ താരങ്ങളുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഹാര്‍ദിക് ഉണ്ടായിരുന്നില്ല. ഇനി അടുത്ത സീസണില്‍ താരലേലത്തില്‍ വന്‍തുക ലഭിക്കണമെങ്കില്‍ ഹാര്‍ദിക് ഫിറ്റ്നെസ് വീണ്ടെടുക്കേണ്ടി വരും.
Content Highlights: Salman Butts Comment on Hardik Pandya’s Fitness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..