ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ഭാര്യ സാക്ഷി ധോനിയുടെ വസ്ത്രധാരണത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ചൂടേറിയ ചർച്ച.

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ധോനിക്കൊപ്പം തന്നെ നിറഞ്ഞുനില്‍ക്കുന്നവരാണ് സാക്ഷിയും മകള്‍ സിവയും. ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടയിലെ ഇരുവരുടെയും പ്രവൃത്തികള്‍ക്ക് സാമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. എന്നാല്‍ ഇത്തവണ പക്ഷേ സാക്ഷിക്ക് നേരിട്ടത് മോശം അനുഭവമായിരുന്നു. 

പ്രഫുല്‍ പട്ടേലിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിനിടെ സാക്ഷി ധരിച്ച ലെഹംഗയാണ് ചിലര്‍ക്ക് ദഹിക്കാതെ വന്നത്. ചടങ്ങിനു ശേഷം സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കു താഴെയാണ് ആളുകള്‍ കമന്റുകളുമായെത്തിയത്.

 

A post shared by Sakshi Singh Dhoni (@sakshisingh_r) on

നിങ്ങള്‍ ഒരുപാട് ബഹുമാനിക്കപ്പെടുന്നയാളാണ്. ഇത് നിങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു ഒരാളുടെ കമന്റ്. ചിലരുടെ കമന്റുകള്‍ ധോനിയുമായി ബന്ധപ്പെടുത്തിയായിരുന്നു. 'ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാന്‍ ധോനി നിങ്ങളെ അനുവദിക്കുന്നുണ്ടോ. അദ്ദേഹം എല്ലാം  തികഞ്ഞൊരു വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ഭാര്യയും അതുപോലെയാകണം. മറ്റുള്ള സ്ത്രീകള്‍ ഇത്തരത്തില്‍ കാണിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ അതുപോലെയല്ല'. ഇങ്ങനെ പോകുന്നു മറ്റൊരു കമന്റുകൾ. നിങ്ങള്‍ ധോനിയുടെ പേര് ചീത്തയാക്കരുതെന്നും ചിലരുടെ ഉപദേശമുണ്ട്. 

 

A post shared by Sakshi Singh Dhoni (@sakshisingh_r) on

എന്നാല്‍ ഇതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷം ഫോളേവേഴ്‌സുള്ള സാക്ഷിക്ക് പിന്തുണയുമായി അവരുടെ ആരാധകരും രംഗത്തെത്തി. ഈ വസ്ത്രത്തിന് എന്താണ് കുഴപ്പമെന്നു ചോദിച്ച അവര്‍ ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ക്കാണ് ഈപ്രശ്‌നമുള്ളതെന്നും ഇത്തരക്കാര്‍ക്ക് മറുപടി നല്‍കി. ഈ വസ്ത്രത്തില്‍ സാക്ഷി അതീവ സുന്ദരിയായിരിക്കുന്നുവെന്നും സാക്ഷി ആരാധകര്‍ കമന്റ് ബോക്‌സില്‍ കുറിച്ചു. സാക്ഷി പങ്കുവച്ച ചിത്രങ്ങളുടെ കമന്റ് സെക്ഷന്‍ മുഴുവന്‍ ഇപ്പോഴും ഇത്തരത്തിലുള്ള വാദപ്രതിവാദങ്ങളാണ്.

Sakshi Dhoni gets trolled for a dress

 

Sakshi Dhoni gets trolled for a dress

Content Highlights: Sakshi Dhoni gets trolled for a dress