Photo: twitter.com|ICC
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്താന് തകര്‍പ്പന്‍ വിജയം. ആതിഥേയരായ ബംഗ്ലാദേശിനെ ഇന്നിങ്സിനും എട്ട് റണ്‍സിനും തകര്‍ത്താണ് പാകിസ്താന് വിജയം നേടിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന് 2-0 ന് തൂത്തുവാരി.
രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്താന് നാലുവിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 76 റണ്‍സെടുത്ത നായകന് ബാബര്‍ അസമും 56 റണ്‍സടിച്ച അസ്ഹര്‍ അലിയും പാക് പടയ്ക്ക് വേണ്ടി തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വെറും 87 റണ്‍സിന് ആദ്യ ഇന്നിങ്സില്‍ പുറത്തായി. എട്ട് വിക്കറ്റ് വീഴ്ത്തിയ പാക് സ്പിന്നര്‍ സാജിദ് ഖാനാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 33 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനും 30 റണ്‍സ് നേടിയ നജ്മുള്‍ ഹൊസ്സെയ്നും മാത്രമാണ് ബംഗ്ലാദേശിനുവേണ്ടി പിടിച്ചുനിന്നത്. ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് ഫോളോ ഓണ്‍ വഴങ്ങി. ഇതോടെ രണ്ടാം തവണ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നു.
രണ്ടാം ഇന്നിങ്സിലും സാജിദ് ഖാന് ആഞ്ഞടിച്ചതോടെ ബംഗ്ലാദേശ് തകര്‍ന്നു. വെറും 205 റണ്‍സിന് ടീം ഓള് ഔട്ടായി. ഇന്നിങ്സിനും എട്ട് റണ്‍സിനും തോല്‍വി വഴങ്ങുകയും ചെയ്തു. 63 റണ്‍സെടുത്ത ഷാക്കിബ് മാത്രമാണ് ബംഗ്ലാദേശിനായി പിടിച്ചുനിന്നത്. രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് കൂടി വീഴ്ത്തിയ സാജിദ് മത്സരത്തില്‍ ആകെ 12 വിക്കറ്റുകള്‍ നേടി മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടി. പാകിസ്താന്റെ തന്നെ ആബിദ് അലിയെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Sajid Khan's heroics help Pakistan sweep Test series against Bangladesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..