മുംബൈ: ലെഗ് സ്പിന്‍ ബൗളിങ്ങിലൂടെ ബാറ്റര്‍മാരെ കുഴപ്പിക്കുന്ന ആറ് വയസ്സുകാരന്‍ അസാദുസമാന്‍ സാദിദിനെ പ്രശംസിച്ച് സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ബാറ്റ്‌സ്മാന്‍മാരെ കുഴയ്ക്കുന്നസാദിദ് എറിയുന്ന പന്തുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്താണ് സച്ചിന്റെ പ്രശംസ. 

ലെഗ് സ്പിന്നറായ സാദിദിന്റെ പന്തുകളുടെ ഗതിയറിയാതെ ബാറ്റര്‍മാര്‍ വലയുന്നതാണ് 40 സെക്കന്‍ഡുകളുള്ള വീഡിയോയില്‍ കാണുന്നത്. തന്നെക്കാള്‍ മുതിര്‍ന്നവരുമായാണ് സാദിദ് കളിക്കുന്നത്. ഒരു സുഹൃത്ത് അയച്ച് തന്ന വീഡിയോ, ചെറിയ കുട്ടിയാണെങ്കിലും കളിയോടുള്ള അവന്റെ പാഷന്‍ വ്യക്തമാണ്- ഈ തലക്കെട്ടോടെയാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

സച്ചിന്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ട് നിരവധിപേരാണ് സാദിദിനെ പ്രസംസിച്ച് രംഗത്ത് വന്നത്.

ബംഗ്ലാദേശിലെ ബരിഷാല്‍ സ്വദേശിയാണ് ആറ് വയസ്സുകാരനായ അസാദുസമാന്‍ സാദിദ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും സ്‌കൂളില്‍ പോയി തുടങ്ങിയിട്ടില്ലാത്ത സാദിദ് പക്ഷേ തന്റെ പ്രദേശത്ത് ഇതിനോടകം തന്നെ ഒരു താരമാണ്. മൂന്ന് വയസ്സുമുതല്‍ പന്തെറിയുന്ന സാദിദിന് ഷാക്കിബ് അല്‍ ഹസനെ പോലെ ഒരു ഓള്‍റൗണ്ടറായി മാറാനാണ് ഇഷ്ടം. 

ലെഗ് സ്പിന്നര്‍മാരായ റാഷിദ് ഖാന്‍, ഷെയ്ന്‍ വോണ്‍ എന്നിവരും പ്രിയ താരങ്ങളാണ്. റാഷിദ് ഖാനെ വളരെ അധികം ആരാധിക്കുന്ന സാദിദ് അദ്ദേഹം കളിക്കുന്ന ഒരു മത്സരവും ടി.വിയില്‍ നഷ്ടപ്പെടുത്താറില്ല.

Content Highlights: Sachin tendulkar shares video of six year old mystery spinner and reacts wow