മത്സരത്തിനിടെ ശ്രീശാന്തും സച്ചിൻ തെണ്ടുൽക്കറും | Photo: AFP
മുംബൈ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മലയാളി താരം ശ്രീശാന്തിന് ആശംസകളുമായി സൂപ്പര്‍താരം സച്ചിന് തെണ്ടുല്‍ക്കര്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ശ്രീശാന്തിന് സച്ചിന് ആശംസ നേര്‍ന്നത്.
വളരെയധികം കഴിവുള്ള പ്രതിഭാധനനായ ബൗളറായാണ് എപ്പോഴും ശ്രീശാന്തിനെ കണ്ടിട്ടുള്ളതെന്ന് സച്ചിന് കുറിപ്പില്‍ പറയുന്നു. മലയാളി താരത്തിനൊപ്പമുള്ള ചിത്രവും ക്രിക്കറ്റ് ഇതിഹാസം പങ്കുവെച്ചിട്ടുണ്ട്.
ഇത്രയുംകാലം ഇന്ത്യയെ പ്രതിനിധീകരിച്ചതിന് അഭിനന്ദനങ്ങള്‍ അറിയിച്ച സച്ചിന് കരിയറിലെ രണ്ടാം ഇന്നിങ്സിന് ശ്രീശാന്തിന് ആശംസയും നേര്‍ന്നു. നേരത്തെ ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടും കുറച്ചു താരങ്ങള്‍ മാത്രമാണ് അതിനോട് പ്രതികരിച്ചിരുന്നത്. സുരേഷ് റെയ്ന, യുവരാജ് സിങ്, ഹര്ഭജന് സിങ്, റോബിന് ഉത്തപ്പ എന്നിവര്‍ മാത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
സച്ചിന് അടക്കമുള്ള താരങ്ങള്‍ ആശംസ നേരാത്തത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ ആശംസാ കുറിപ്പ് എത്തിയത്. സച്ചിന്റെ പോസ്റ്റ് കുറച്ച് വൈകിയെങ്കിലും ഒരുപാട് സന്തോഷമുണ്ടെന്ന് ശ്രീശാന്തിന്റെ ആരാധകര്‍ പറയുന്നു.
Content Highlights: Sachin Tendulkar pens heartfelt note for retired Sreesanth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..