ജീവിതത്തിന്റെ ക്രീസില്‍ തുടരുക; ജന്മദിനത്തില്‍ മാതൃഭൂമി വായനക്കാര്‍ക്ക് സച്ചിന്റെ സന്ദേശം


പി.ടി. ബേബി

പിറന്നാള്‍ത്തലേന്ന് സച്ചിന്‍ മാതൃഭൂമി സ്‌പോര്‍ട്സ് എഡിറ്റര്‍ പി.ടി. ബേബിക്ക് അനുവദിച്ച അഭിമുഖത്തില്‍ നിന്ന്

Image Courtesy: Getty Images

ന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഇന്ന് 47-ാം ജന്‍മദിനം. കോവിഡിനെതിരേ രാജ്യം ഒന്നടങ്കംപൊരുതുമ്പോള്‍ ആഘോഷങ്ങള്‍ വേണ്ട എന്നാണ് സച്ചിന്റെ തീരുമാനം. പിറന്നാള്‍ത്തലേന്ന് സച്ചിന്‍ മാതൃഭൂമി സ്‌പോര്‍ട്സ് എഡിറ്റര്‍ പി.ടി. ബേബിക്ക് അനുവദിച്ച അഭിമുഖത്തില്‍നിന്ന്.

സച്ചിന്‍, കേരളത്തിലെ ആരാധകരുടെ പിറന്നാള്‍ ആശംസകള്‍. കോവിഡ് കാലത്ത് എന്താണ് താങ്കളുടെ സന്ദേശം.

ഞാന്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ നിങ്ങളെല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കാറില്ലേ, പ്രാര്‍ഥിക്കാറില്ലേ. സച്ചിന്‍ ഒരിക്കലും പുറത്താവരുത് എന്നല്ലേ ആ പ്രാര്‍ഥന. സച്ചിന്‍ ക്രീസില്‍ത്തന്നെയുണ്ടാവണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങളോടും പറയാനുള്ളത് അതുതന്നെ. ഈ കോവിഡ് കാലത്ത് നിങ്ങള്‍ പുറത്താവരുത്, അകത്തുതന്നെ തുടരുക, സുരക്ഷിതരായിരിക്കുക. നിങ്ങള്‍ പുറത്താവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

ലോകം മുഴുവന്‍ കായികമത്സരങ്ങള്‍ നിലച്ചു. എങ്ങനെ കാണുന്നു ഈ പ്രതിസന്ധി

നമുക്ക് ക്ഷമയും സഹനവും വേണം, തിരിച്ചുവരുമെന്ന നിശ്ചയദാര്‍ഢ്യം വേണം. കാത്തിരിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ല. ലോകം മുഴുവനും ഒരുമിച്ചുനില്‍ക്കുകയാണ്. പരസ്പരം സഹായിച്ച് നമുക്ക് അതിജീവിക്കാം.

നീണ്ട ഇന്നിങ്സുകള്‍ കളിച്ചിട്ടുള്ള ഒരു ടെസ്റ്റ് ബാറ്റ്സ്മാനെന്ന നിലയില്‍ കോവിഡ് ബൗണ്‍സറിനെ നേരിടാനുള്ള വിദ്യ പറയാമോ

ലളിതമായ കാര്യങ്ങള്‍തന്നെ നമുക്ക് സന്തോഷം നല്‍കും. എല്ലാവരും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക. വീട്ടിലെ മുതിര്‍ന്ന അംഗങ്ങളെ പരിചരിക്കുക, അവര്‍ക്ക് സന്തോഷം നല്‍കുക. ബാല്യകാലവിനോദങ്ങള്‍ തിരിച്ചുകൊണ്ടുവരുക. എന്തു കളിയാണെങ്കിലും വീട്ടിലെ പരിമിതമായ സാഹചര്യങ്ങളില്‍ അത് സാധ്യമാക്കുക. നമുക്ക് വലിയ കളിക്കളങ്ങള്‍ ഇപ്പോള്‍ അപ്രാപ്യമാണ്. എന്റെ മകന്‍ അര്‍ജുന്‍ വീട്ടിലെ ചെറിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇപ്പോഴും ക്രിക്കറ്റ് കളിക്കുന്നുണ്ട്. മനസ്സ് പിടിവിട്ടുപോകാതെ സൂക്ഷിക്കുക. നിങ്ങളുടെ ഇഷ്ടങ്ങളെ പിന്തുടരുക. ഞാന്‍ ഭക്ഷണം പാചകം ചെയ്യുന്നുണ്ട്, സ്വയം മുടിവെട്ടുന്നു. അതുപോലെ നിങ്ങളും എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുക. രാജ്യതാത്പര്യം സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക. ഈ പോരാട്ടത്തില്‍ ഇന്ത്യയുടെ വിജയം ഉറപ്പാക്കണം.

Content Highlights: Sachin Tendulkar message to mathrubhumi readers on his 47th birthday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented