ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം സമ്മാനിച്ച നായകന്‍ കപില്‍ ദേവിന് ഇന്ന് 62-ാം പിറന്നാള്‍. 1983 ലോകകപ്പില്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയാണ് കപിലിന്റെ നേതൃത്വത്തിലുള്ള ഡെവിള്‍സ് എന്ന അപരനാമത്തിലറിയപ്പെട്ട ഇന്ത്യന്‍ ടീം ആദ്യമായി വിശ്വകിരീടമുയര്‍ത്തിയത്.
9031 intl. runs 💪
— BCCI (@BCCI) January 6, 2021
687 intl. wickets ☝️
First player to take 200 ODI wickets 👌
Only player to pick over 400 wickets & score more than 5000 runs in Tests 👊
Wishing @therealkapildev - #TeamIndia's greatest all-rounder and 1983 World Cup-winning Captain - a very happy birthday 👏 pic.twitter.com/75lmx0gin2
കപിലിന് ആശംസകളുമായി നിരവധിപ്പേര്‍ രംഗത്തെത്തി. സച്ചിന്‍ തെണ്ടുല്‍ക്കറും ബി.സി.സി.ഐയും ഹര്‍ഷ ഭോഗ്ലെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനുമെല്ലാം താരത്തിന് ആശംസകള്‍ അറിയിച്ചു.
A very Happy Birthday to Former Indian Cricket team skipper and one of the finest allrounders @therealkapildev ji. I pray for his long life and good health. #HappyBirthdayKapilDev #KapilDev @BCCI pic.twitter.com/ACVDLiid6k
— Praful Patel (@praful_patel) January 6, 2021
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ കപില്‍ ദേവ് ഈയിടെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു. പിന്നീട് അസുഖത്തില്‍ നിന്നും മോചനം നേടിയ താരം വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി.
Happy birthday @therealkapildev paaji!
— Sachin Tendulkar (@sachin_rt) January 6, 2021
Wishing you a year full of happiness & health. pic.twitter.com/J86R25hb8g
ഇന്ത്യയ്ക്ക് വേണ്ടി 131 ടെസ്റ്റുകളില്‍ നിന്നും 5248 റണ്‍സും 434 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 225 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി കുപ്പായമണിഞ്ഞ കപില്‍ 3783 റണ്‍സും 253 വിക്കറ്റുകളും നേടി.
Content Highlights: Sachin Tendulkar, BCCI and other stars wish Kapil Dev happy birthday