മുംബൈ: ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എ.ബി. ഡിവില്ലിയേഴ്‌സിന്റെ ഇപ്പോഴത്തെ പ്രകടനം അവിശ്വസനീയമാണെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. തന്റെ കരിയറിലെ ഏറ്റവും നല്ല കാലത്തിലൂടെയാണ് ഡിവില്ലിയേഴ്‌സ് കടന്നുപോകുന്നതെന്നും സച്ചിന്‍ പറഞ്ഞു.

കഴിഞ്ഞദിവസം വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ക്വിന്റണ്‍ ഡി കോക്കും ഫാഫ് ഡുപ്ലെസിയും നന്നായി ബാറ്റ് ചെയ്തു. എന്നാല്‍ നായകന്‍ ഡിവില്ലിയേഴ്‌സിന്റെ പ്രകടനം അതിനെല്ലാം അപ്പുറത്തായിരുന്നു. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ കളിക്കുന്ന രീതിയില്ലല്ല പിന്നീടങ്ങോട്ട് കളിക്കുന്നത്. ഓരോ ഘട്ടത്തിലും ബാറ്റിങ്ങിന്റെ വേഗം കൂടിക്കൊണ്ടിരിക്കുന്നു - സച്ചിന്‍ ഡിവില്ലിയേഴ്‌സിനെ പ്രശംസിച്ചു.

ഓള്‍സ്റ്റാര്‍ ലീഗിന്റെ പരിശീലനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സച്ചിന്‍.