മിഥുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: www.instagram.com/smidhun710
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ റിസര്‍വ് ക്രിക്കറ്റ് ടീമിലിടം നേടി മലയാളി താരം എസ്. മിഥുന്. ആലപ്പുഴ കായംകുളം സ്വദേശിയായ മിഥുന് ഏഴംഗ ടീമിലാണ് ഇടം നേടിയത്. മിഥുന് ലെഗ് സ്പിന്നറാണ്.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ റിസര്‍വ് താരങ്ങളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മിഥുനിനെ കൂടാതെ തമിഴ്നാട് സൂപ്പര്‍ താരം ഷാരൂഖ് ഖാന്, സായ് കിഷോര്‍ തുടങ്ങിവരും ടീമിലിടം നേടിയിട്ടുണ്ട്.
കേരള ടീമിലംഗമായ മിഥുന് ഈയിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ച് മത്സരങ്ങളില്‍ 9 വിക്കറ്റ് വീഴ്ത്തി താരം കേരളത്തിന്റെ മികച്ച വിക്കറ്റ് വേട്ടക്കാരനായി.
മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലുള്ളത്. ഫെബ്രുവരി ആറിന് നടക്കുന്ന ആദ്യ ഏകദിനത്തിലൂടെ പരമ്പര ആരംഭിക്കും
Content Highlights: S midhun included in the reserve team of India against West Indies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..