ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രിയ്ക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ സമ്മാനം,കോലി ഒപ്പിട്ട ബാറ്റ്


Photo: twitter.com/RichardMarlesMP

കാന്‍ബറ: ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലസിന്‌ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ വക വേറിട്ടൊരു സമ്മാനം. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ഒപ്പിട്ട ബാറ്റാണ് ജയശങ്കര്‍ റിച്ചാര്‍ഡ് മാര്‍ലസിന്‌ സമ്മാനിച്ചത്.

ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ കാന്‍ബറയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ ബാറ്റ് സമ്മാനിച്ചു. ബാറ്റ് ലഭിച്ചപ്പോള്‍ അത്ഭുതപ്പെട്ടുവെന്ന് റിച്ചാര്‍ഡ് മാര്‍ലസ് ട്വീറ്ററിലൂടെ കുറിച്ചു.



' കാന്‍ബറയില്‍ ജയശങ്കറിനെ സ്വീകരിക്കാന്‍ സാധിച്ചതിന്റെ സന്തോഷം അറിയിക്കുന്നു. ഞങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്. അതിലൊന്നാണ് ക്രിക്കറ്റിനോടുള്ള ഇഷ്ടം. ക്രിക്കറ്റ് ഇതിഹാസമായ വിരാട് കോലി ഒപ്പിട്ട ബാറ്റ് നല്‍കി അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി' - ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി കുറിച്ചു.

ന്യൂസീലന്‍ഡില്‍ നിന്നാണ് ജയശങ്കര്‍ ഓസ്‌ട്രേലിയയിലെ കാന്‍ബറയിലെത്തിയത്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇതിനോടകം ഓസ്‌ട്രേലിയയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഒരു സന്നാഹമത്സരം ടീം കളിക്കുകയും ചെയ്തു. ഒക്ടോബര്‍ 23 ന് ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ മത്സരത്തിലെ എതിരാളി.

Content Highlights: virat kohli, kohli bat, s jaishankar gift bat, s jaishankar virat kohli, cricket news, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented