കറക്കിവീഴ്ത്തി റയാന്‍ ബേള്‍; ഓസ്‌ട്രേലിയക്കെതിരേ സിംബാബ്‌വെയ്ക്ക് ചരിത്ര ജയം


Photo: AFP

ടൗണ്‍വില്ലെ (ഓസ്‌ട്രേലിയ): ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ ടീമിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തി സിംബാബ്‌വെ. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസീസിനെ മൂന്ന് വിക്കറ്റിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത്.

ആദ്യം പേരുകേട്ട ഓസീസ് ബാറ്റിങ് നിരയെ പാര്‍ട്ട് ടൈം സ്പിന്നര്‍ റയാന്‍ ബേളിന്റെ മികവില്‍ 31 ഓവറില്‍ വെറും 141 റണ്‍സിന് പുറത്താക്കിയ സിംബാബ്‌വെ 39 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ആ ലക്ഷ്യം മറികടക്കുകയും ചെയ്തു. ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടില്‍ സിംബാബ്‌വെയുടെ ആദ്യ ജയമാണിത്.

വെറും മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ റയാന്‍ ബേളാണ് ഓസീസിനെ തകര്‍ത്തത്. 96 പന്തില്‍ നിന്ന് രണ്ടു സിക്‌സും 14 ഫോറുമടക്കം 94 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ ഇന്നിങ്‌സാണ് ഓസീസിനെ നാണംകെടാതെ കാത്തത്. വാര്‍ണറെ കൂടാതെ 19 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (5), സ്റ്റീവ് സ്മിത്ത് (1), അലക്‌സ് കാരി (4), മാര്‍ക്കസ് സ്റ്റോയ്‌നിസ് (3), കാമറൂണ്‍ ഗ്രീന്‍ (3) എന്നിവരെല്ലാം നിരാശപ്പെടുത്തി.

142 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സിംബാബ്‌വെയ്ക്കും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഓപ്പണര്‍മാരായ കൈറ്റാനോയും മാരുമാനിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ അവര്‍ക്ക് കൈറ്റാനോ (19), വെസ്ലി മദെവെരെ (2), സീന്‍ വില്യംസ് (0), സിക്കന്ദര്‍ റാസ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായി. എന്നാല്‍ 35 റണ്‍സെടുത്ത മരുമാനിയും 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ രെഗിസ് ചക്കബയുമാണ് സിംബാബ്‌വെ നിരയിലെ ടോപ് സ്‌കോറര്‍മാര്‍.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ഓസീസ് മൂന്ന് മത്സര പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

Content Highlights: Ryan Burl stars as Zimbabwe seal first-ever win over Australia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented