പവറായി പവല്‍, മൂന്നാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് വിന്‍ഡീസ്


വെറും 53 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും പത്ത് സിക്‌സിന്റെയും അകമ്പടിയോടെ പവല്‍ 107 റണ്‍സെടുത്തു

Photo: twitter.com/ICC

ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം. റണ്‍മഴ പെയ്ത മത്സരത്തില്‍ 20 റണ്‍സിനാണ് വിന്‍ഡീസ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സെഞ്ചുറി നേടിയ റോവ്മാന്‍ പവലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയശില്‍പ്പി.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 225 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 204 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 2-1 ന് മുന്നിലെത്തി. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ അഞ്ചിന് 224. ഇംഗ്ലണ്ട് 20 ഓവറില്‍ ഒന്‍പതിന് 204.

ടോസ് നേടി വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് നായകന്‍ മോയിന്‍ അലിയുടെ തീരുമാനം പരാജയപ്പെട്ടു. തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് വിന്‍ഡീസ് അനായാസം ബാറ്റിങ് തുടര്‍ന്നു. 48 ന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് വീണ വിന്‍ഡീസിനെ നാലാമനായി ഇറങ്ങിയ പവല്‍ രക്ഷിക്കുകയായിരുന്നു. നിക്കോളാസ് പുരാനെ കൂട്ടുപിടിച്ച് പവല്‍ തകര്‍ത്തടിച്ചു. വെറും 53 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും പത്ത് സിക്‌സിന്റെയും അകമ്പടിയോടെ പവല്‍ 107 റണ്‍സെടുത്തു. 19-ാം ഓവറിലെ അവസാന പന്തിലാണ് താരം പുറത്തായത്.

43 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 70 റണ്‍സെടുത്ത നിക്കോളാസ് പുരാനും മികച്ച പ്രകടനം പുറത്തെടുത്തു. പുരാനും പവലും ചേര്‍ന്ന് 122 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ എല്ലാ ബൗളര്‍മാരും കണക്കിന് തല്ലുവാങ്ങിക്കൂട്ടി.

225 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍ ടോം ബാന്റണും ഫില്‍ സാള്‍ട്ടും മാത്രമാണ് പിടിച്ചുനിന്നത്. ബാന്റണ്‍ 39 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ആറ് സിക്‌സിന്റെയും അകമ്പടിയോടെ 73 റണ്‍സെടുത്തപ്പോള്‍ സാള്‍ട്ട് 24 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും സഹായത്തോടെ 57 റണ്‍സെടുത്തു. ബാറ്റ് ബാറ്റര്‍മാര്‍ക്കൊന്നും വേണ്ടത്ര മികവ് പുലര്‍ത്താനായില്ല.

വെസ്റ്റ് ഇന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ കീറണ്‍ പൊള്ളാര്‍ഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടി തിളങ്ങിയ പവലാണ് മത്സരത്തിലെ താരം.

Content Highlights: Rovman Powell hits fine ton to lead Windies to victory in third T20 against England


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented