യുവിയെപ്പോലെ ആറു പന്തില്‍ ആറു സിക്‌സുമായി ഇംഗ്ലീഷ് താരം, എന്നിട്ടും ടീം തോറ്റു


എതിര്‍ ടീമില്‍ നിന്നും അതേ നാണയത്തില്‍ മറുപടി വന്നു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടിട്വന്റി ലോകകപ്പില്‍ യുവരാജിന്റെ ആറു പന്തിലെ ആറു സിക്‌സ് നമുക്ക് ഒരിക്കലും മറക്കാനാകില്ല. അങ്ങനെയൊരു അദ്ഭുത ബാറ്റിങ് പ്രകടനത്തിന് ഇംഗ്ലീഷ് കൗണ്ടി ടിട്വന്റി മത്സരവും സാക്ഷിയായി. വോസെസ്‌റ്റെര്‍ഷെയറിന്റെ റോസ് വിറ്റേലെയാണ് ഒരോറില്‍ 36 റണ്‍സ് അടിച്ചെടുത്തത്.

യോക്‌ഷെയറിന്റെ ലെഫ്റ്റ് ആം സ്പിന്നര്‍ കാള്‍ കാര്‍വെര്‍ക്കായിരുന്നു വിറ്റേലെയുടെ ഇര. മത്സരത്തിന്റെ 16-ാം ഓവറിലെ ഈ വെടിക്കെട്ട് ബാറ്റിങ്ങില്‍ വിറ്റേലെ 26 പന്തില്‍ 65 റണ്‍സ് അടിച്ചു. പക്ഷേ മത്സരത്തില്‍ 196 റണ്‍സിന് പുറത്തായ വിറ്റേലെയുടെ ടീം 37 റണ്‍സിന്റെ തോല്‍വി വഴങ്ങുകയും ചെയ്തു.

വിറ്റേലെയുടെ ബാറ്റിങ്ങിന് അതേ നാണയത്തില്‍ മറുപടി നല്‍കിയ ഡേവിഡ് വില്ലെയാണ് യോക്‌ഷെയറിന് വിജയം സമ്മാനിച്ചത്. ഒരോവറില്‍ 34 റണ്‍സടക്കം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ 118 റണ്‍സാണ് അടിച്ചെടുത്തത്. ജോണ്‍ ഹാസ്റ്റിങ്ങിന്റെ പേസ് ബൗളിലായിരുന്നു വില്ലെ 34 റണ്‍സ് നേിടയത്.

— AmMaD (@Cob_Adder) 24 July 2017

വിന്‍ഡീസ് ഇതിഹാസ താരം ഗാരി സോബേഴ്‌സാണ് ഒരോവറിലെ ആറു പന്തിലും ആദ്യമായി സിക്‌സ് നേടിയത്. നോട്ടിങാംഷെയറിന് വേണ്ടി കളിക്കുമ്പോഴായിരുന്നു അത്. 1968ല്‍ സ്വാന്‍സിയിലായിരുന്നു സോബേഴ്‌സിന്റെ ആ ഇന്നിങ്‌സ്.പിന്നീട് ഫസ്റ്റ് ക്ലാസിലും ഏകദിനത്തിലും ടിട്വന്റിയിലുമായി രവി ശാസ്ത്രി, ഹെര്‍ഷെല്‍ ഗിബ്‌സ്, യുവരാജ് എന്നിവരെല്ലാം ഈ നേട്ടം പിന്നിട്ടു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented