Photo: AFP
ഹാമില്ട്ടണ്: ന്യൂസീലന്‍ഡിന്റെ വിശ്വസ്ത ബാറ്റര്‍മാരില്‍ ഒരാളായ റോസ് ടെയ്ലര് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തിങ്കളാഴ്ച ഹാമില്‍ട്ടണിലെ സെഡന്‍ പാര്‍ക്കില്‍ നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന മത്സരത്തോടെയായിരുന്നു ടെയ്ലറുടെ വിടപറച്ചില്‍.
മത്സരം 115 റണ്‍സിന് ജയിച്ച് കിവീസ് താരങ്ങള്‍ 38-കാരനായ ടെയ്ലര്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്കി. ടീമുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച താരം, മത്സരത്തിനുമുമ്പുള്ള ദേശീയഗാനാലാപനത്തിനിടെ കണ്ണീരണിഞ്ഞു. ടെയ്ലറുടെ മക്കളായ മെക്കന്‍സി, ജോണ്ടി, അഡ്ലെയ്ഡ് എന്നിവരും അച്ഛനൊപ്പം ദേശീയ ഗാനത്തിന് അണിനിരന്നു.
മത്സരത്തില്‍ 16 പന്തില്‍ 14 റണ്‍സെടുത്ത് ടെയ്ലര് പുറത്തായി. മാര്ട്ടിന് ഗപ്ടിലും വില്‍ യങ്ങും സെഞ്ചുറികള്‍ നേടി.
2006 മാര്‍ച്ച് ഒന്നിന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനത്തിലൂടെയായിരുന്നു ടെയ്ലറുടെ അരങ്ങേറ്റം. ഈ വര്‍ഷം ജനുവരിയില്‍ ബംഗ്ലാദേശിനെതിരേ ഹാഗ്ലി ഓവലില്‍ നടന്ന മത്സരത്തോടെ ടെയ്ലര് ടെസ്റ്റ് മതിയാക്കിയിരുന്നു.
കിവീസിനായി 112 ടെസ്റ്റില്‍ നിന്ന് 19 സെഞ്ചുറിയും 35 അര്‍ധ സെഞ്ചുറികളുമടക്കം ടെയ്ലര് 7684 റണ്‍സ് നേടിയിട്ടുണ്ട്. മൂന്ന് ഇരട്ട സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
236 ഏകദിനങ്ങള്‍ കളിച്ച ടെയ്ലര് 21 സെഞ്ചുറികളും 51 അര്‍ധ സെഞ്ചുറികളുമടക്കം 8602 റണ്‍സ് നേടിയിട്ടുണ്ട്. 102 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 1909 റണ്‍സും സ്വന്തമാക്കി.
Content Highlights: Ross Taylor the core of the Kiwi batting line-up retired from international cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..