റൂട്ടിനും കുക്കിനും സെഞ്ച്വറി; ഇംഗ്ലണ്ട് ശക്തമായ നിലയില്‍


അലസ്റ്റര്‍ കുക്ക് 105 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ജോ റൂട്ട് 141 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു

മാഞ്ചസ്റ്റര്‍: ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ച്വറികളുടെ മികവില്‍ പാകിസ്താനെതിരായ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 314 റണ്‍സ് നേടിയിട്ടുണ്ട്.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്ക് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഏഴാം ഓവറില്‍ 10 റണ്‍സ് നേടിയ അലക്‌സ് ഹെയ്ല്‍സിനെ പുറത്താക്കി മുഹമ്മദ് ആമിര്‍ ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കുക്ക്-റൂട്ട് സഖ്യം മത്സരം ഇംഗ്ലണ്ടിന്റെ വരുതിയിലാക്കി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 185 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

സ്‌കോര്‍ 210 ല്‍ നില്‍ക്കെ 105 റണ്‍സ് നേടിയ കുക്കിനെ ആമിര്‍ മടക്കി. 172 പന്തുകള്‍ നേരിട്ട കുക്ക് 15 ഫോറുകള്‍ ഉള്‍പ്പടെയാണ് ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ച്വറി തികച്ചത്. നാലാമനായിറങ്ങിയ ജെയിംസ് വിന്‍സും (18), അഞ്ചാമനായെത്തിയ ഗാരി ബാലന്‍സും (23) വലിയ സ്‌കോര്‍ കണ്ടത്തെനാവാതെ മടങ്ങി.

എന്നാല്‍ ഒരറ്റത്ത് ക്ഷമയോടെ ബാറ്റ് വീശിയ ജോ റൂട്ട് തന്റെ ടെസ്റ്റ് കരിയറിലെ ഒന്‍പതാം സെഞ്ച്വറി തികച്ചു. 246 പന്തുകള്‍ നേരിട്ട റൂട്ട് 18 ഫോറുകളുടെ അകമ്പടിയോടെ പുറത്താകാതെ 141 റണ്‍സ് നേടിയിട്ടുണ്ട്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് റണ്‍സുമായി ക്രിസ് വോക്‌സാണ് റൂട്ടിന് കൂട്ടായി ക്രീസിലുള്ളത്.

പാകിസ്താന്‍ ബൗളിങ് നിരയില്‍ മുഹമ്മദ് ആമിര്‍, റാഹത്ത് അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ പാകിസ്താന്‍ 1-0 ന് മുന്നിലാണ്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022

More from this section




Most Commented