Photo: AFP
കൊളംബോ: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ക്കുന്ന ബാറ്റിങ് ജോഡിയായി രോഹിത് ശര്‍മ - വിരാട് കോലി സഖ്യം. ഏഷ്യാ കപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയാണ് രോഹിത് - കോലി സഖ്യം ഈ റെക്കോഡ് നേട്ടം കുറിച്ചത്.
വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരങ്ങളായ ഗോര്‍ഡന്‍ ഗ്രീനിഡ്ജ് - ഡെസ്മണ്ട് ഹെയ്ന്‍സ് സഖ്യത്തിന്റെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇന്ത്യന്‍ സഖ്യം തകര്‍ത്തത്. 5000 തികയ്ക്കാന്‍ വെറും 86 ഇന്നിങ്‌സുകള്‍ മാത്രമാണ് രോഹിത്തിനും കോലിക്കും വേണ്ടിവന്നത്. 97 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗ്രീനിഡ്ജ് - ഹെയ്ന്‍സ് സഖ്യം ഈ നേട്ടത്തിലെത്തിയത്.
18 സെഞ്ചുറി കൂട്ടുകെട്ടുകളും 15 അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളും ഉള്‍പ്പെടെ 62.47 എന്ന മികച്ച ശരാശരിയിലാണ് രോഹിത് - കോലി സഖ്യം 5000 റണ്‍സിലെത്തിയത്. 2018-ല്‍ ഗുവാഹത്തിയില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ 246 റണ്‍സാണ് ഈ സഖ്യത്തിന്റെ ഉയര്‍ന്ന കൂട്ടുകെട്ട്.
ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് - മാത്യു ഹെയ്ഡന്‍ (104 ഇന്നിങ്സ്), ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷന്‍ - കുമാര്‍ സങ്കക്കാര (104), രോഹിത് - ശിഖര്‍ ധവാന്‍ (112) സഖ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Content Highlights: Rohit Sharma Virat Kohli become fastest pair to score 5000 runs in odi
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..