Photo: ANI
അഹമ്മദാബാദ്: ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് വെറും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിച്ചതോടെ അഹമ്മദാബാദിലെ പിച്ചിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌ക്കര്‍.
ഇംഗ്ലണ്ട് തോറ്റ പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് രോഹിത് ശര്‍മ കാണിച്ചു തന്നെന്ന് ഗാവസ്‌ക്കര്‍ വ്യക്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി 66 റണ്‍സ് നേടിയ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു.
മത്സരം അവസാനിച്ചതിനു പിന്നാലെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍മാരായിരുന്ന അലിസ്റ്റര്‍ കുക്ക്, ആന്‍ഡ്രു സ്‌ട്രോസ്, മൈക്കല്‍ വോണ്‍ എന്നിവര്‍ പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ആദ്യ ദിനം മുതല്‍ പന്ത് നന്നായി ടേണ്‍ ചെയ്യുന്ന വിക്കറ്റായിരുന്നെങ്കിലും തീര്‍ത്തും കഠിനമായ പിച്ചായിരുന്നില്ല അഹമ്മദാബാദിലേതെന്ന് ഗാവസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. സ്പിന്നര്‍മാര്‍ക്കെതിരേ തെറ്റായ ഷോട്ടുകള്‍ കളിച്ചതാണ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിനയായതെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തില്‍ ആകെ വീണ 30 വിക്കറ്റുകളില്‍ 28 എണ്ണവും സ്വന്തമാക്കിയത് സ്പിന്നര്‍മാരായിരുന്നു. ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ ടേണുള്ള പന്തുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണമെന്നും ഗാവസ്‌ക്കര്‍ പറഞ്ഞു.
അത്സമയം രണ്ടു ദിവസം കൊണ്ട് ടെസ്റ്റ് പൂര്‍ത്തിയായതില്‍ പിച്ചിന് വലിയ പങ്കുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ അനാവശ്യ ഭയവും അമിതപ്രതിരോധവും ആസൂത്രണത്തിലെ പിഴവുകളും തോല്‍വിക്ക് കാരണമായി എന്ന വിലയിരുത്തലുണ്ട്.
Content Highlights: Rohit Sharma showed you could score runs on Ahmedabad pitch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..