പുണെ: ഏകദിനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണര്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. 

രോഹിത്തിനൊപ്പം ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20-യില്‍ ഓപ്പണ്‍ ചെയ്തത് കണ്ട് താന്‍ ഇനി ഇന്ത്യയ്ക്കായി എല്ലാ ഫോര്‍മാറ്റിലും ഓപ്പൺ ചെയ്യുമെന്ന് കരുതേണ്ടെന്നും കോലി വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോലി. ധവാനും രോഹിത്തും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്തുന്നവരാണെന്നും അതിനാല്‍ അവര്‍ തന്നെ ഇനിയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നും കോലി കൂട്ടിച്ചേര്‍ത്തു. 

സൂര്യകുമാര്‍ യാദവിനെ ടോപ് ഓര്‍ഡറില്‍ തന്നെ കളിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ട്വന്റി 20-യില്‍ ഓപ്പണ്‍ ചെയ്തതെന്നും കോലി വ്യക്തമാക്കി.

Content Highlights: Rohit Sharma, Shikhar Dhawan Will Definitely open the innings