ഓപ്പണിങ്ങില്‍ റെക്കോഡ്; ധവാനും രോഹിതും പുതിയ ക്ലബ്ബില്‍


ആദ്യ വിക്കറ്റില്‍ ഇരുവരും പുറത്താവാതെ 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ശിഖർ ധവാൻ, രോഹിത് ശർമ | Photo: AFP

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയും. ഓപ്പണിങ് വിക്കറ്റില്‍ 5000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ജോഡി എന്ന റെക്കോഡാണ് രോഹിത്-ധവാന്‍ സഖ്യം നേടിയത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലൂടെയാണ് ധവാനും രോഹിതും 5000 ക്ലബ്ബിലിടം നേടിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍-സൗരവ് ഗാംഗുലി സഖ്യമാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍. ഇരുവരും 6609 റണ്‍സാണ് നേടിയത്.

ഓപ്പണിങ് വിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യവും സച്ചിന്‍-ഗാംഗുലിയാണ്. ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്‍-ആദം ഗില്‍ക്രിസ്റ്റ് സഖ്യവും ഡെസ്മണ്ട് ഹെയ്ന്‍സ്-ഗ്രീന്‍ റിഡ്ജ് സഖ്യവും 5000 റണ്‍സിന് മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയവരാണ്.

ഹെയ്ഡന്‍-ഗില്‍ക്രിസ്റ്റ് സഖ്യം 5372 റണ്‍സും ഹെയ്ന്‍സ്-ഗ്രീന്‍ റിഡ്ജ് സഖ്യം 5150 റണ്‍സും നേടി. നിലവില്‍ രോഹിത്-ധവാന്‍ സഖ്യത്തിന്റെ അക്കൗണ്ടില്‍ 5108 റണ്‍സാണുള്ളത്. ഏകദിനത്തിന്റെ ചരിത്രത്തില്‍ 5000 റണ്‍സിലധികം നേടുന്ന നാലാമത്തെ മാത്രം ഓപ്പണിങ് സഖ്യമാണ് രോഹിത്തും ധവാനും.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ധവാനും രോഹിതും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും പുറത്താവാതെ 114 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രോഹിത് 76 റണ്‍സെടുത്തപ്പോള്‍ ധവാന്‍ 31 റണ്‍സെടുത്തു. മത്സരത്തില്‍ ഇന്ത്യ പത്തുവിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. പരമ്പരയിലെ അടുത്ത മത്സരം ജൂലായ് 14 ന് ആരംഭിക്കും.

Content Highlights: rohit sharma, shikhar dhawan, rohit dhawan, india vs england, indian openers high score, sports

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented