Photo: AFP
സതാംപ്ടണ്‍: കോവിഡ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ തന്നെ റെക്കോഡിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. തുടര്‍ച്ചയായി 13 ട്വന്റി 20 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ നായകനെന്ന നേട്ടമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ജയത്തോടെ രോഹിത്തിന് സ്വന്തമായത്.
കഴിഞ്ഞ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെയാണ് രോഹിത്തിനു കീഴില്‍ ഇന്ത്യയുടെ തുടര്‍വിജയങ്ങളുണ്ടായത്. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 50 റണ്‍സിനാണ് ഇന്ത്യ, ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ എട്ട് വിക്കറ്റിന് 198 റണ്‍സെടുത്ത ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ടിന്റെ മറുപടി 19.3 ഓവറില്‍ 148 റണ്‍സിന് അവസാനിച്ചു. ഇന്ത്യക്കായി അര്‍ധ സെഞ്ചുറി (51) നേടിയ ഹാര്‍ദിക് 33 റണ്‍സിന് നാല് വിക്കറ്റും വീഴ്ത്തി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
Content Highlights: Rohit Sharma sets new captaincy world record
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..