Photo: PTI
ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ രോഹിത് ശര്‍മയുടെ സിക്‌സില്‍ ആരാധകന് പരിക്ക്. രോഹിത് സിക്‌സ് അടിച്ച സമയത്താണ് ആരാധകന്റെ മൂക്കിന് പരിക്കേറ്റത്.
രോഹിതിന്റെ സിക്‌സ് ചെന്ന് പതിച്ചത് ആരാധകന്റെ മൂക്കിലാണ്. മൂക്കിന്റെ പാലം പൊട്ടിയ 22 കാരനായ ആരാധകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്വ ഫെര്‍ണാണ്ടോയുടെ പന്തില്‍ സിക്‌സ് നേടിയ സമയത്താണ് രോഹിത്തിന്റെ ഷോട്ട് ആരാധകന്റെ മുഖത്ത് ചെന്നിടിച്ചത്.
ഡി കോര്‍പ്പറേറ്റ് ബോക്‌സിലിരുന്ന ആരാധകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്‌സ്‌റേയില്‍ മൂക്കിന്റെ പാലം തകര്‍ന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ആരാധകന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനമാണ് സംഭവം അരങ്ങേറിയത്. മത്സരത്തില്‍ രോഹിത് വെറും 15 റണ്‍സ് മാത്രമെടുത്ത് പുറത്തായി.
Content Highlights: Rohit Sharma's six leaves spectator with fractured nose
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..