Photo: twitter.com
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടിച്ച സിക്‌സര്‍ ചെന്ന് വീണത് ഗാലറിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കളി കാണാനെത്തിയ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ ദേഹത്ത്. രോഹിത്തിന്റെ ഈ സിക്‌സറിന് ശേഷം, പന്ത് ദേഹത്ത് തട്ടിയ പെണ്‍കുട്ടിയെ പിതാവ് തോളിലിട്ട് പുറത്ത് തടവുന്ന ദൃശ്യവും സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ കാണിച്ചിരുന്നു.
ഇംഗ്ലീഷ് പേസര്‍ ഡേവിഡ് വില്ലിയെറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു സംഭവം. വില്ലിയെറിഞ്ഞ ഷോര്‍ട്ട് ബോള്‍ രോഹിത് ലോങ് ലെഗിലെ ഗാലറിയിലേക്ക് പറത്തി. ഇതാണ് നേരെ കുട്ടിയുടെ ദേഹത്ത് വീണത്. ദൃശ്യം കാണിച്ചതിനു പിന്നാലെ രോഹിത്തും ഇംഗ്ലീഷ് താരം ജോ റൂട്ടും ഗാലറിയിലെ ഈ ഭാഗത്തേക്ക് നോക്കി നിര്‍ക്കുന്നതും കാണാമായിരുന്നു.
പിന്നാലെ ഇംഗ്ലണ്ട് ടീം ഫിസിയോ കുട്ടിയെ പരിശോധിക്കാന്‍ ഗാലറിയിലേക്ക് പോകുകയും ചെയ്തു. കുട്ടിക്ക് സാരമായ പരിക്കൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹിത്ത്. 58 പന്തുകള്‍ നേരിട്ട താരം ഏഴ് ഫോറും ആറ് സിക്‌സും അടക്കം 76 റണ്‍സ് അടിച്ചുകൂട്ടി. മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlights: Rohit Sharma s six landed in the stands and hit the kid
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..