Photo: AP
മിര്‍പുര്‍: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായി പരിക്കുകള്‍. രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റ രോഹിത് ശര്‍മയ്ക്ക് മൂന്നാം ഏകദിനം നഷ്ടമാകും. വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ നാട്ടിലേക്ക് മടങ്ങി. രോഹിതിന് പുറമേ ദീപക് ചാഹറും കുല്‍ദീപ് സെന്നും പരിക്കേറ്റ് ടീമിന് പുറത്തായതായി കോച്ച് രാഹുല്‍ ദ്രാവിഡ് അറിയിച്ചു.
പരിക്ക് ടീമിനെ വലക്കുകയാണെന്ന് ദ്രാവിഡ് അറിയിച്ചു. കുല്‍ദീപ്, ദീപക് എന്നിവര്‍ക്ക് പരമ്പര നഷ്ടമാകും. രണ്ടാം ഏകദിനത്തിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബൈയ്ക്ക് മടങ്ങിയ രോഹിത്ത് അടുത്ത മത്സരത്തില്‍ ഉണ്ടാകില്ല. ടെസ്റ്റ് മത്സരങ്ങള്‍ക്കായി അദ്ദേഹം തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് ബാറ്റിങ്ങിനിടേയാണ് രോഹിത്തിന് പരിക്കേറ്റത്. മുഹമ്മദ് സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. പിന്നാലെ താരം ഗ്രൗണ്ട് വിട്ടു. പകരം രജത് പാട്ടിദാര്‍ ഫീല്‍ഡിങ്ങിനിറങ്ങി. പരിക്കേറ്റ വിരലുമായി ബാറ്റിങ്ങിനിറങ്ങിയ രോഹിത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒമ്പതാമനായി ബാറ്റിങ്ങിന് ഇറങ്ങിയ താരം 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്സറുകളും സഹിതം 51 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
Content Highlights: Rohit Sharma ruled out of Bangladesh ODI series, confirms Dravid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..