Photo: ANI
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരേ ജൂലായ് ഒന്നിനാരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ക്യാപ്റ്റന് രോഹിത് ശര്‍മ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് ബാധിതനായ രോഹിത് സുഖംപ്രാപിച്ചിട്ടില്ലെന്ന് ഒരു ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഹിത്തിന്റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ക്യാപ്റ്റനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ കോവിഡ് കാരണം മാറ്റിവെച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റാണ് ജൂലായ് ഒന്നിന് നടക്കുന്നത്.
രോഹിത്തിന്റെ ആര്‍ടി-പിസിആര്‍ ടെസ്റ്റും പോസിറ്റീവായതിനാല്‍ അദ്ദേഹം ഇപ്പോഴും ഐസൊലേഷനിലാണ്. കെ.എല്‍ രാഹുലിനും കളിക്കാനാകാത്ത സാഹചര്യത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍മാരില്‍ ഒരാളായ ജസ്പ്രീത് ബുംറ ടീമിനെ നയിക്കുമെന്നാണ് ബിസിസിഐ അംഗത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന ഫാസ്റ്റ് ബൗളറെന്ന നേട്ടം ബുംറയ്ക്ക് സ്വന്തമാകും. 1932-ല്‍ ഇന്ത്യ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാന്‍ തുടങ്ങിയ ശേഷം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്ന 36-ാമത്തെ താരമെന്ന നേട്ടവും ബുംറയെ കാത്തിരിക്കുന്നുണ്ട്.
ജൂണ്‍ 25-നാണ് രോഹിത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് താരം ഐസൊലേഷനിലായിരുന്നു. ലെസ്റ്റര്‍ഷെയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിനിടെയാണ് താരത്തിന് രോഗം സ്ഥിരീകരിക്കുന്നത്.
Content Highlights: Rohit Sharma Ruled Out Jasprit Bumrah To Lead india in Edgbaston Test Report
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..