രോഹിത് ശർമ | Photo: PTI
കൊല്‍ക്കത്ത: ഇന്ത്യയുടെ വിജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടിയതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി രോഹിത് രംഗത്തെത്തിയത്.
ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത് ആദ്യമായി നടത്തിയ ടീം മീറ്റിങ്ങില്‍ സഹതാരങ്ങള്‍ക്ക് നല്‍കിയൊരു ഉറപ്പിനെ കുറിച്ചാണ് പരമ്പര വിജയത്തിന് പിന്നാലെ രോഹിത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സമ്മര്‍ദ്ദവും വെല്ലുവിളിയും ഏറ്റെടുത്ത് ടീമിനായി ചെയ്യുന്ന ഒരു കാര്യവും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന ഉറപ്പാണ് രോഹിത് സഹതാരങ്ങള്‍ക്ക് നല്‍കിയത്. ക്യാപ്റ്റനെന്ന നിലയില്‍ ടീമംഗങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കേണ്ടത് തന്റെ കടമയാണെന്നും രോഹിത് വ്യക്തമാക്കി.
'ആദ്യത്തെ ടീം മീറ്റിങ്ങില്‍ ഞാന്‍ ഒരു കാര്യം വ്യക്തമായി ടീം അംഗങ്ങളോട് പറഞ്ഞിരുന്നു. ടീമിനായി ചെയ്യുന്ന ഒരു കാര്യവും ശ്രദ്ധിക്കപ്പെടാതെ പോകില്ലെന്ന് ഉറപ്പ് നല്‍കി. ടീം സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന സമയത്ത് അതു കുറയ്ക്കാന്‍ എന്തു വെല്ലുവിളി സ്വയം ഏറ്റെടുത്താലും അതിന് അര്‍ഹിക്കുന്ന പരിഗണന ഉറപ്പുനല്‍കി. സ്വാഭാവികമായ കളി പുറത്തെടുക്കാനും ഞാന്‍ ഉപദേശിച്ചു. ഇത് ഒരു ക്യാപ്റ്റന്റേയും പരിശീലകന്റേയും ചുമതലയാണെന്ന് ഞാന്‍ കരുതുന്നു. ഇക്കാര്യത്തില്‍ ഭാവിയിലും ഇതു തന്നെയായിരിക്കും ഞങ്ങളുടെ നിലപാട്', രോഹിത് വ്യക്തമാക്കുന്നു.
Content Highlights: Rohit Sharma reveals motivational message from his maiden team meeting as captain
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..