Photo: Getty Images
ന്യൂഡല്‍ഹി: ശനിയാഴ്ച വൈകീട്ട് 6.44-നാണ് വിരാട് കോലി താന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച കുറിപ്പിലാണ് കോലി ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെ ഇന്ത്യന്‍ ടീം അംഗങ്ങളും മുന്‍ താരങ്ങളും കോലിക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ അക്കൂട്ടത്തിലൊന്നും രോഹിത് ശര്‍മയുടെ പ്രതികരണം ഉണ്ടായിരുന്നില്ല. ഒടുവിലിതാ കോലിയുടെ തീരുമാനമുണ്ടാക്കിയ അലയൊലികള്‍ക്ക് ശേഷം 15 മണിക്കൂര്‍ കഴിഞ്ഞ് പ്രതികരിച്ചിരിക്കുകയാണ് രോഹിത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആശംസാ സന്ദേശത്തില്‍ കോലിയുടെ തീരുമാനത്തില്‍ ഞെട്ടിയെന്നാണ് രോഹിത് കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ വിജയകരമായ മുന്നേറ്റങ്ങള്‍ക്ക് അഭിനന്ദനമെന്ന് കുറിച്ച രോഹിത്, മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ആശംസകളുമെന്നും കൂട്ടിച്ചേര്‍ത്തു. കോലിക്കൊപ്പമുള്ള ഒരു ചിത്രവും രോഹിത് പങ്കുവെച്ചിട്ടുണ്ട്.
മുന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗ്, വെങ്കടേഷ് പ്രസാദ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, സുനില്‍ ഗാവസ്‌ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍ തുടങ്ങിയവരും കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരടക്കമുള്ള ടീം അംഗങ്ങളും കോലിക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു.
Content Highlights: rohit sharma reacts to virat kohli quitting india test captaincy
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..