Photo: twitter.com/ICC
മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ വിജയശില്‍പികളായ ഋഷഭ് പന്തിനെയും ഹാര്‍ദിക് പാണ്ഡ്യയേയും അഭിനന്ദിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
പരമ്പര വിജയികളെ നിശ്ചയിച്ച മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ 16.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പന്ത് - ഹാര്‍ദിക് സഖ്യമാണ് 133 റണ്‍സ് കൂട്ടുകെട്ടിലൂടെ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഋഷഭ് പന്ത് 113 പന്തില്‍ നിന്ന് 16 ഫോറും രണ്ടു സിക്‌സുമടക്കം 125 റണ്‍സോടെ പുറത്താകാതെ നിന്നു. ഏകദിനത്തില്‍ താരത്തിന്റെ ആദ്യ സെഞ്ചുറി കൂടിയായിരുന്നു ഇത്. ഹാര്‍ദിക് 55 പന്തില്‍ നിന്ന് 71 റണ്‍സെടുത്തു. പന്ത് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹാര്‍ദിക് പരമ്പരയുടെ തന്നെ താരമായി. അഞ്ചു വിക്കറ്റ് ജയത്തോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.
''ഇതൊരു നല്ല പിച്ചായിരുന്നു. പക്ഷേ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അത് തന്നെ സംഭവിച്ചു. എന്നാലതിനൊരു പോസിറ്റീവ് വശം കൂടിയുണ്ടായി. പന്തും ഹാര്‍ദിക്കും ഇതിനു മുമ്പ് മധ്യ ഓവറുകളില്‍ അത്രയധികം സമയം ബാറ്റ് ചെയ്തിട്ടില്ല. എന്നാലിന്നത് കാണാന്‍ കഴിഞ്ഞു. ഒരു ഘട്ടത്തിലും അവര്‍ പരിഭ്രാന്തരായി ഞങ്ങള്‍ക്ക് തോന്നിയില്ല. അവര്‍ മികച്ച ക്രിക്കറ്റിങ് ഷോട്ടുകള്‍ കളിച്ചു.''- രോഹിത് പറഞ്ഞു.
Content Highlights: Rohit Sharma praise on Hardik Pandya and Rishabh Pant for match-winning effort
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..