Photo: AP
മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്ത്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ രോഹിത്തിന്റെ വിരലിന് പരിക്കേറ്റിരുന്നു. രോഹിത്തിന് പകരം അഭിമന്യു ഈശ്വരനെ ബിസിസിഐ ടീമിലെടുത്തിട്ടുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ കെ.എല്‍ രാഹുല്‍ ടീമിനെ നയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍.
പരമ്പരയില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ രോഹിത് കളിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു. അതേസമയം ഇനിയും പരിക്കില്‍ നിന്ന് മുക്തരാകാത്ത മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം നവ്ദീപ് സെയ്‌നിയേയും സൗരഭ് കുമാറിനെയും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജയ്‌ദേവ് ഉനദ്കട്ടിനെയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ഡിസംബര്‍ 14-നാണ് ആദ്യ ടെസ്റ്റ്.
Content Highlights: Rohit Sharma Out Of 1st Test vs Bangladesh KL Rahul To Lead
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..