രോഹിത് ശര്‍മയ്ക്ക് വമ്പന്‍ അടികളും റെക്കോഡുകളും കുട്ടിക്കളിയാണ്. വിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ വീണ്ടുമൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് രോഹിത്.
 
അഞ്ചാം ഏകദിനത്തില്‍ സിക്‌സറുകളില്‍ ഇരുന്നൂറ് തികച്ചാണ് രോഹിത് റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ചത്. വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ പതിനൊന്നാം ഓവറിന്റെ രണ്ടാം പന്ത് അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് പറത്തിയാണ് രോഹിത് 200 ക്ലബില്‍ കയറിയത്.

56 പന്തില്‍ നിന്ന് 63 റണ്‍സെടുത്ത അഞ്ചാം ഏകദിനത്തില്‍ മാത്രം മൊത്തം നാല് സിക്‌സാണ് രോഹിത് ഗ്യാലറിയിലേയ്ക്ക് പറത്തിയത്.
 
ഈ ക്ലബില്‍ രോഹിതിനെ കൂടാതെ ഒരേയൊരു ഇന്ത്യക്കാരനേയുള്ളൂ. മുന്‍ നായകന്‍ എം.എസ്. ധോനി. 331 ഏകദിനങ്ങളില്‍ നിന്ന് 218 സിക്‌സറുകളാണ് ധോനി നേടിയത്.

പാകിസ്താന്റെ ഷാഹിദ് അഫ്രീദി,  വിന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, മുന്‍ ശ്രീലങ്കന്‍ നായകന്‍ സനത് ജയസൂര്യ, ദക്ഷിണാഫ്രിക്കയുടെ എ ബി ഡി വില്ല്യേഴ്‌സ്, ന്യൂസീലന്‍ഡിന്റെ ബ്രണ്ടന്‍ മെക്കല്ലം എന്നിവരാണ് ഏകദിനത്തില്‍ 200 സിക്‌സുകള്‍ നേടിയ മറ്റ് താരങ്ങള്‍.
 
398 ഏകദിനങ്ങളില്‍ നിന്ന് 351 സിക്‌സറുകള്‍ നേടിയ അഫ്രീദിയാണ് മുന്നില്‍.  ഗെയ്ല്‍ 284 ഏകദിനങ്ങളില്‍ നിന്ന് 275 ഉം ജയസൂര്യ 445 ഏകദിനങ്ങളില്‍ നിന്ന് 270 ഉം ഡിവില്ല്യേഴ്‌സ് 228 ഏകദിനങ്ങളില്‍ നിന്ന്  204 ഉം മക്കല്ലം 260 ഏകദിനങ്ങളില്‍ നിന്ന് 200 ഉം സിക്‌സാണ് നേടിയത്.
 

Content Highlights: Rohit Sharma Most Number of Sixes in ODI India Windies ODI Series