സിഡ്‌നി: പലപ്പോഴും ലെഗ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണു പോകുന്ന ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ്മ. രോഹിതിന്റെ ആ ദൗര്‍ബല്യം ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടിട്വന്റിയിലും കണ്ടു. ആദം സാംബയെ പന്തേല്‍പ്പിച്ച ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ തീരുമാനം തെറ്റിയില്ല. 

ഏഴാം ഓവറില്‍ രോഹിതിന്റെ വിക്കറ്റെടുത്ത് ഏല്‍പ്പിച്ച പണി സാംബ ചെയ്തു. ആദ്യ പന്ത് മുതല്‍ രോഹിതിനുമേല്‍ സാംബ സമ്മര്‍ദ്ദം ചെലുത്തി. കുത്തിതിരിയുന്ന പന്തുകള്‍ നേരിടാനാകാതെ ഇന്ത്യന്‍ താരം കഷ്ടപ്പെട്ടു. 

ആദ്യത്തെ രണ്ടുകളും ഒരേ ലെങ്തിലെറിഞ്ഞ സാംബ മൂന്നാം പന്ത് മാറ്റി എറിഞ്ഞതോടെ രോഹിത് ബാലന്‍സ് നഷ്ടപ്പെട്ട് ക്രീസില്‍ വീണു. നാലാം പന്ത് സ്വീപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ അഞ്ചാം പന്തില്‍ രോഹിതിനെ സാംബ ക്ലീന്‍ ബൗള്‍ഡാക്കി. 23 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. 

Content Highlights: Rohit Sharma left bamboozled by Adam Zampa's fizzing delivery in Sydney decider