നിന്നെ ഞാന്‍........ കാര്‍ത്തിക്കിന്റെ കഴുത്തുപിടിച്ച് സന്തോഷം പങ്കുവെച്ച് രോഹിത്


വിക്കറ്റ് ലഭിച്ചെന്നറിഞ്ഞപ്പോള്‍ രോഹിത്തിന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല

Photo: twitter.com/CricCrazyJohns

മൊഹാലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത രാത്രിയാണ് ഓസ്‌ട്രേലിയ മൊഹാലിയില്‍ സമ്മാനിച്ചത്. 209 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിട്ടും ഇന്ത്യ പരാജയമേറ്റുവാങ്ങി. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് ഇറങ്ങാനൊരുങ്ങുന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന് വലിയ തിരിച്ചടിയാണ് ഈ മത്സരം സമ്മാനിച്ചിരിക്കുന്നത്.

മത്സരത്തിനിടയില്‍ രസകരമായ പല സംഭവങ്ങളും അരങ്ങേറി. വൈറലായ കോലിയുടെ കണ്ണുരുട്ടല്‍ മുതല്‍ രോഹിത്തിന്റെ ആഹ്ലാദപ്രകടനം വരെ അതിലുണ്ട്. സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് വീണപ്പോഴാണ് രോഹിത് വൈകാരികമായി ആഹ്ലാദം പങ്കുവെച്ചത്.

വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കഴുത്തില്‍ പിടിച്ചമര്‍ത്തിയാണ് രോഹിത് ആഹ്ലാദം പങ്കുവെച്ചത്. മത്സരത്തിന്റെ 12-ാം ഓവറിലാണ് സംഭവം. ഉമേഷ് യാദവിന്റെ പന്ത് സ്റ്റീവ് സ്മിത്തിന്റെ ബാറ്റിലുരസി കാര്‍ത്തിക്കിന്റെ കൈയ്യിലെത്തി. എന്നാല്‍ അമ്പയര്‍ ഔട്ട് നല്‍കിയില്ല. ടച്ചുണ്ടെന്ന കാര്യത്തില്‍ കാര്‍ത്തിക്കിന് സംശയമുണ്ടായിരുന്നില്ല. ഇതോടെ രോഹിത് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

ഡി.ആര്‍.എസ് ഫലം വന്നപ്പോള്‍ പന്ത് ബാറ്റിലുരസിയെന്ന് വ്യക്തമായി. വിക്കറ്റ് ലഭിച്ചെന്നറിഞ്ഞപ്പോള്‍ രോഹിത്തിന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. രോഹിത് കാര്‍ത്തിക്കിന്റെ കഴുത്തില്‍ തമാശരൂപേണ ഇറുക്കി ആഹ്ലാദം പങ്കുവെച്ചു. ഈ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് വൈറലാകുകയും ചെയ്തു.

മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. കാമറൂണ്‍ ഗ്രീനും മാത്യു വെയ്ഡുമാണ് ഓസ്‌ട്രേലിയയുടെ വിജയശില്‍പ്പികള്‍.

Content Highlights: rohit sharma, dinesh karthik, rohit and karthik, sports news, cricket news, sports extra, cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented