Photo: AFP
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി. പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ പരമ്പരയില്‍ കളിക്കില്ല.
കാലിലെ പേശികള്‍ക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്.
മുംബൈ ബാദ്ര കുര്‍ള കോംപ്ലക്‌സില്‍ നടത്തിയ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. രോഹിത്തിന് പകരക്കാരനെന്ന നിലയില്‍ 31-കാരനായ ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ 26-നാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പരിക്ക് സാരമുള്ളതാണെങ്കില്‍ ജനുവരി 19-ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലും രോഹിത് കളിക്കുന്ന കാര്യം സംശയത്തിലാണ്. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ ക്യാപ്റ്റനായ ശേഷമുള്ള രോഹിത്തിന്റെ ആദ്യ പരമ്പര കൂടിയാണിത്.
ഈ വര്‍ഷം ടെസ്റ്റില്‍ മികച്ച ഫോമിലുള്ള രോഹിത്തിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
ഈ വര്‍ഷം 11 ടെസ്റ്റില്‍ നിന്ന് 47.68 ശരാശരിയില്‍ 906 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. രണ്ട് സെഞ്ചുറികളും നാല് അര്‍ധ സെഞ്ചുറികളും ഈ വര്‍ഷം രോഹിത്തിന്റെ പേരിലുണ്ട്.
Content Highlights: rohit sharma injured his finger doubtful for test series in south africa
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..